കര്‍ണാടക കാനറാ ബാങ്കില്‍ വന്‍ കവര്‍ച്ച; 59 കിലോ സ്വര്‍ണം കവര്‍ന്നു

Jun 3, 2025 - 15:04
Jun 3, 2025 - 15:05
കര്‍ണാടക കാനറാ ബാങ്കില്‍ വന്‍ കവര്‍ച്ച; 59 കിലോ സ്വര്‍ണം കവര്‍ന്നു

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ കാനറ ബാങ്കിന്റെ ബ്രാഞ്ചില്‍ കവര്‍ച്ച. 52 കോടി രൂപയുടെ സ്വര്‍ണം കൊള്ളയടിച്ചതായാണ് വിവരം. കര്‍ണാടകയിലെ വിജയപുരയിലെ കാനറ ബാങ്കിന്റെ മണഗുളി ബ്രാഞ്ചിലാണ് സംഭവം. രാജ്യത്തെ തന്നെ നടുക്കിയ ഏറ്റവും വലിയ ബാങ്ക് കൊള്ളകളിലൊന്നാണിതെന്ന് കണക്കാക്കപ്പെടുന്നു. 59 കിലോ സ്വര്‍ണം കൊള്ളയടിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. മെയ് 23 മുതല്‍ മെയ് 25 ഞായറാഴ്ച വരെ ഘട്ടം ഘട്ടമായി സ്വര്‍ണം കടത്തിയെന്നാണ് നിഗമനം. പ്രതികളെ പിടികൂടാനുള്ള കാര്യങ്ങള്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0