പുതിയ കാലത്തെ ചാലഞ്ചുകളെ ഏറ്റെടുക്കുന്നതില്‍ എസ് വൈ എസിന്റെ ഇടപെടലുകള്‍ മാതൃകാപരം: എ കെ എം അഷ്റഫ് എം എല്‍ എ

Jun 2, 2025 - 17:44
പുതിയ കാലത്തെ ചാലഞ്ചുകളെ ഏറ്റെടുക്കുന്നതില്‍ എസ് വൈ എസിന്റെ ഇടപെടലുകള്‍ മാതൃകാപരം: എ കെ എം അഷ്റഫ് എം എല്‍ എ

പുത്തിഗെ: പുതിയ കാലത്തെ ചാലഞ്ചുകളെ ഏറ്റെടുക്കുന്നതില്‍ എസ് വൈ എസിന്റെ ഇടപെടലുകള്‍ മാതൃകാ പരമാണെന്ന്  മഞ്ചേശ്വരം എം എല്‍ എ  എ കെ എം അഷ്റഫ്  അഭിപ്രായപ്പെട്ടു. കളത്തൂര്‍ മദീന മഖ്ദൂമില്‍  പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാ തല ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം 
'നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം' എന്ന കാലിക പ്രസക്തമായ പ്രമേയം ഉയര്‍ത്തിപ്പിടിച്ചു നടത്തുന്ന പരിസ്ഥിതി ക്യാമ്പയിന്‍ തന്നെ ഒരു യുവജന പ്രസ്ഥാനത്തിന്റെ ഇടപെടലുകളെ അടയാളപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡണ്ട് സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവത്തിന്റെ അധ്യക്ഷത വഹിച്ചു. കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോക്ടര്‍ രമേശ് ബാരിക്കഡ് പരിസ്ഥിതി ബോധവല്‍ക്കരണ പ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം ബി എസ്  അബ്ദുല്ല കുഞ്ഞി ഫൈസി  യുവ കര്‍ഷകരെ ആദരിച്ചു. എസ് എസ് എഫ് കേരള സ്റ്റേറ്റ് പ്രസിഡണ്ട് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ഥന നടത്തി. എസ് എം എ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്‌മാന്‍ അഹ്സനി കുട്ടി കര്‍ഷകര്‍ക്കുള്ള വിത്തും   കൈകോട്ടും വിതരണം ചെയ്തു.  ജില്ലാ സാമൂഹികം പ്രസിഡന്റ് അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന് ആമുഖ ഭാഷണം  നടത്തി.
സുലൈമാന്‍ സഖാഫി ദേശാംകുളം, മൂസ സഖാഫി കളത്തൂര്‍, താജുദ്ദീന്‍ സുബ്ബയ്ക്കട്ടെ, ഹാരിസ് ഹിമമി സഖാഫി, ഹനീഫ് സഅദി കുമ്പോല്‍, മുഹമ്മദ് സഖാഫി കുട്യാളം, മുഹമ്മദ് കുഞ്ഞി ഉളുവാര്‍ തുടങ്ങിവയവര്‍ സംബന്ധിച്ചു.  ജില്ലാ സാമൂഹികം സെക്രട്ടറി മുനീര്‍ എര്‍മാളം സ്വാഗതവും കെഎം കളത്തൂര്‍ നന്ദിയും പറഞ്ഞു.
പരിസ്ഥിതി സംരക്ഷണം, ഗ്രീന്‍ പ്രോട്ടോകോള്‍, കാര്‍ബണ്‍ ന്യൂട്രല്‍ വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുക, അടുക്കള തോട്ടം, യുവ കര്‍ഷകരെ ആദരിക്കുക, കുട്ടി കര്‍ഷകര്‍ക്ക് കൃഷിയില്‍ പ്രചോദനം നല്‍കുക തടുങ്ങിയ പദ്ധതികള്‍ കാമ്പയിനിന്റെ ഭാഗമായി നടപ്പിലാക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0