മനുഷ്യ അസ്ഥിയില്‍ നിന്നും മാരക ലഹരി; യുവതി അറസ്റ്റില്‍

May 28, 2025 - 12:54
മനുഷ്യ അസ്ഥിയില്‍ നിന്നും മാരക ലഹരി; യുവതി അറസ്റ്റില്‍

കൊളംബോ: മനുഷ്യ അസ്ഥി പൊടിച്ചുണ്ടാക്കിയ മാരക ലഹരിയുമായി ബ്രിട്ടീഷ് യുവതി പിടിയില്‍. 'കുഷ്' എന്ന പേരിലുള്ള 45 കിലോ ലഹരി വസ്തുവാണ് കോളോംബിയ എയര്‍പോര്‍ട്ടില്‍ നിന്നും യുവതിയില്‍ നിന്ന് പിടിച്ചെടുത്തത്. 20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം യുവതിക്കെതിരെ ചുമത്തിയതായി ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. മനുഷ്യനെ മരണത്തിലേക്ക് നയിക്കുന്ന ഈ ലഹരി മൂലം നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 1
Wow Wow 1