ഒരു കുടുംബത്തിലെ നാല് പേര്‍ തൂങ്ങി മരിച്ച നിലയില്‍; കടക്കെണിയെന്ന് സംശയം

May 27, 2025 - 18:27
ഒരു കുടുംബത്തിലെ നാല് പേര്‍ തൂങ്ങി മരിച്ച നിലയില്‍; കടക്കെണിയെന്ന് സംശയം

തിരുവനന്തപുരം: തിരുവനന്തപുരം വക്കത്ത്  ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വക്കം ഫാര്‍മേഴ്‌സ് സഹകരണ ബേങ്ക് ജീവനക്കാരന്‍ അനില്‍കുമാര്‍ (55), ഭാര്യ ഷീജ (50), മക്കളായ അശ്വിന്‍ (25), ആകാശ് (22) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് 
പോലീസില്‍ വിവരം അറിയിച്ചത്. കടബാധ്യത മൂലം കുടുംബം ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0