പള്ളപ്പാടി സിറാജുല്‍ ഇസ്‌ലാം മദ്‌റസയില്‍ ചങ്ങാത്തം ക്യാമ്പ് സമാപിച്ചു

May 27, 2025 - 16:20
പള്ളപ്പാടി സിറാജുല്‍ ഇസ്‌ലാം മദ്‌റസയില്‍ ചങ്ങാത്തം ക്യാമ്പ് സമാപിച്ചു

മുള്ളേരിയ: 'നന്മയില്‍ കൂട്ടുകൂടാം ലഹരിയെ മറികടക്കാം' എന്ന ശീര്‍ഷകത്തില്‍ എസ് ബി എസ് 
ചങ്ങാത്തം സഹവാസ ക്യാമ്പ് പള്ളപ്പാടി സിറാജുല്‍ ഇസ്‌ലാം മദ്‌റസയില്‍ സമാപിച്ചു. ജമാഅത്ത് പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ മദക്കം അധ്യക്ഷത വഹിച്ചു അദൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ അജ്മല്‍ സാര്‍ ഉദ്ഘാടനം ചെയ്തു. ഹനീഫ് സഅദി കമില്‍ സഖാഫി മഞ്ഞംപാറ പ്രാര്‍ത്ഥന നടത്തി. വിവിധ സെഷനുകളിലായി നടന്ന ക്ലാസിന് ഉമര്‍ സഖാഫി മയ്യളം, ആസിഫ് ഹിമമി സഖാഫി കയര്‍കട്ട, അര്‍ഷിദ് ഹിമമി സഖാഫി ഏണിയാടി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ആദൂര്‍ പോലീസ് മണിക്കണ്ടന്‍ സാര്‍, ജമാഅത്ത് സെക്രട്ടറി ഹസ്സൈനാര്‍ നൂഞ്ചം, അബ്ദുല്‍ റഹ്‌മാന്‍ സഅദി പള്ളപ്പാടി, ശെമീര്‍ സഅദി മള്ഹരി മഞ്ഞനാടി, അഷ്‌റഫ് സഖാഫി, അബ്ദുല്ല മദനി നെജിക്കാര്‍, മൂസാന്‍ നെജിക്കാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.  അബ്ദുല്‍ ഹമീദ് ഫാളിലി സ്വാഗതവും മുഹമ്മദ് സകരിയ നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0