ലഹരിക്കെതിരെ ബോധവല്‍കരണവുമായി എസ് ബി എസ് ചങ്ങാത്തം ക്യാമ്പ്

May 27, 2025 - 13:16
ലഹരിക്കെതിരെ ബോധവല്‍കരണവുമായി എസ് ബി എസ് ചങ്ങാത്തം ക്യാമ്പ്

മൂഹിമ്മാത്ത്: വര്‍ധിച്ചു വരുന്ന മയക്കു മരുന്നിന്റെ ഉപയോഗങ്ങള്‍ക് എതിരെ കുട്ടികളില്‍ ബോധവല്‍കരണം നടത്തി മൂഹിമ്മാത്തുദ്ദീന്‍ മദ്രസയിലെ എസ് ബി എസ് ചങ്ങാത്തം സഹവാസം ക്യാമ്പ്. രാവിലെ  മദ്‌റസ വിദ്യാര്‍ത്ഥി ജസീലിന്റെ നേതൃത്വത്തില്‍ സ്‌മെല്ലിങ്, ഫിസിക്കല്‍ എക്‌സൈസ് നടന്നു. തുടര്‍ന്ന് നമ്മുടെ ആദര്‍ശം എന്ന വിഷയത്തില്‍ ആസിഫ് ഹിമമി കായര്‍കട്ട ക്ലാസ്സിന് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ഉദ്ഘാടന സംഗമം എസ് ബി എസ് പ്രസിഡന്റ് സുബൈറിന്റെ അധ്യക്ഷതയില്‍ സഫൂഹ് ഉദ്ഘാടനം ചെയ്തു. മുഹ്യദ്ധീന്‍ ഖിറാഅത്തും മിന്‍ഹാജ് പ്രബന്ധവും അവതരിപ്പിച്ചു. അസീസ് ഹിമമി ഗോസാട ആമുഖ പ്രഭാഷണം നടത്തി. കുമ്പള സി ഐ വിനോദ് കുമാര്‍ വിശിഷ്ടാഥിതിയായി. കുട്ടികളോട് മയക്കു മരുന്നിന്റെ ഉപയോഗത്തിലൂടെ ഉണ്ടാകുന്ന വിപത്തുകളെ കുറിച്ച് ബോധവല്‍കരണം നടത്തി. അതിഥിക്കുള്ള ഉപഹാരം സദര്‍ മുഅല്ലിം അബ്ദുല്‍ ഖാദര്‍ സഅദി കൈമാറി.മൂഹിമ്മാത്ത് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രൂപേഷ് നമ്പ്യാര്‍ പ്രധാനധ്യാപകന്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ അംഗടിമൊഗര്‍,  സംബന്ധിച്ചു. ഉണര്‍ത്തു ഗാനം സെഷന്‍ മഹ്റൂഫും സംഘവും മുദ്രാവാക്യത്തിന് നുസൈബും ഫ്‌ലൈ ഹൈ സെഷനുകള്‍ക്ക് സാലിം കെ സി നേതൃത്വം നല്‍കി. സി എച് സിദ്ധീഖ് ഹിമമി സഖാഫി സെഷന്‍ നിയന്ത്രിച്ചു. സമാപന സംഗമതിന് ശാഹുല്‍ ഹമീദ് ഹിമമി, അബ്ദുല്‍ ഖാദര്‍ ജലാലി നേതൃത്വം നല്‍കി.മുഹമ്മദ് മുസ്ലിയാര്‍, അബ്ദുല്‍ ലത്തീഫ് സഅദി, ഉമര്‍ ഹിമമി കോളിയൂര്‍, ഖലീല്‍ സുറൈജി,നാസിര്‍ ഹിമമി, നൗഫല്‍ ഹിമമി, സകരിയ ഹിമമി,ഔഫ് ഹിമമി,ഖറുദ്ധീന്‍ ഹിമമി, മുര്‍ത്തള ഹിമമി, അഷ്റഫ് ഹിമമി, മുസമ്മില്‍ ഹിമമി, ആബിദ് സഖാഫി, ഉമൈര്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0