ജാമിഅ ഹംദർദിൽ സഖാഫികൾക്ക് തുടർപഠനത്തിന് അവസരം
കോഴിക്കോട്: ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന യു ജി സി അംഗീകൃത സർവകലാശാലയായ ജാമിഅ ഹംദർദിൽ ബിരുദാനന്തര ബിരുദം നടത്താൻ സഖാഫികൾക്ക് അവസരം. ജാമിഅ മർകസിൽ നിന്ന് മുത്വവ്വൽ പഠനം പൂർത്തീകരിച്ച മതപണ്ഡിതർക്കാണ് പ്രസ്തുത സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എം എ ഇസ്‌ലാമിക് സ്റ്റഡീസിൽ പി ജി ചെയ്യാൻ സാധിക്കുക. ജാമിഅ മർകസും ജാമിഅ ഹംദർദും തമ്മിലുള്ള അക്കാദമിക് സഹകരണ കരാർ പ്രകാരമുള്ള ഈ ഓൺലൈൻ പഠന സൗകര്യം 25 ശതമാനം ഫീസിളവോടെ ലഭ്യമാകും.
എം എ ഇസ്‌ലാമിക് സ്റ്റഡീസ് കൂടാതെ എം എ പൊളിറ്റിക്കൽ സ്റ്റഡീസ്, എം ബി എ, എം സി എ, ബി എ ഇസ്‌ലാമിക് സ്റ്റഡീസ്, ബി എ ഇംഗ്ലീഷ്, ബി സി എ, ബി ബി എ, ഡിപ്ലോമ ഇൻ പ്രൊഫഷണൽ അറബിക് തുടങ്ങിയ വിഷയങ്ങളിൽ യൂണിവേഴ്‌സിറ്റി നിർദേശിക്കുന്ന യോഗ്യതയുള്ള അപേക്ഷകർക്ക് 25 ശതമാനം ഫീസിളവും മാർക്‌സ് മുഖേനയുള്ള അക്കാദമിക് വിനിമയത്തിലൂടെ ലഭ്യമാകും. കോഴ്‌സുകൾ ചെയ്യാൻ താല്പര്യമുള്ളവർ വെള്ളിയാഴ്ചക്കകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് മർകസ് റെക്ടറേറ്റുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ: +919947439798, ഇമെയിൽ: iro@markaz.in.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0