ലഹരിക്കെതിരെ കൂട്ട പ്രതിരോധത്തിന് ആഹ്വാനം ചെയ്ത് കുമ്പള സോണില്‍ എസ്.വൈ.എസ് യുവ സമ്പര്‍ക്കങ്ങള്‍ പൂര്‍ത്തിയായി
ബംബ്രാണ: എസ്.വൈ.എസ് സംസ്ഥാന സാരഥികളുടെ സര്‍ക്കിള്‍ പര്യടന ഭാഗമായി കുമ്പള സോണിലെ ആറ് സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ നടത്തിയ യുവ സമ്പര്‍ക്കങ്ങള്‍ക്ക് പ്രോജ്വല സമാപനം. സമൂഹത്തിലെ നാനാ വിഭാഗങ്ങളിലും കടന്ന് കൂടിയ ലഹരി വിപത്തിനെതിരെ കൂട്ടമായ പ്രതിരോധത്തിന് ആഹ്വാനം ചെയ്താണ് യുവ സമ്പര്‍ക്കങ്ങള്‍ പൂര്‍ത്തിയായത്. സീതാംഗോളി റോയല്‍ ഹെറിറ്റേജില്‍ നടന്ന സീതാംഗോളി സര്‍ക്കിള്‍ സംഗമത്തില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഷീദ് നരിക്കോട് വിഷയാവതരണം നടത്തി. ജില്ല ജന:സെക്രട്ടറി സിദ്ധീഖ് സഖാഫി ആവള ഉത്ഘാടനം ചെയ്തു. അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന് ആമുഖ പ്രഭാഷണം നടത്തി. സര്‍ക്കിള്‍ പ്രസിഡന്റ് സ്വാലിഹ് സഖാഫി അധ്യക്ഷത വഹിച്ചു. ഖലീല്‍ മാക്കോട്, സോണ്‍ ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി ള്ളുവാര്‍, ഫാറൂഖ് സഖാഫി കര, സുബൈര്‍ ബാഡൂര്‍, ഫൈസല്‍ സഖാഫി പ്രസംഗിച്ചു. സിദ്ധീഖ് സഖാഫി സി.എച്ച് സ്വാഗതവും ഫാറൂഖ് സഖാഫി മണ്ടമ നന്ദിയും പറഞ്ഞു.
മൈമുന്‍ നഗറില്‍ നടന്ന കുമ്പള സര്‍ക്കിള്‍ സംഗമത്തില്‍ ജില്ല ഫിനാന്‍സ് സെക്രട്ടറി താജുദ്ധീന്‍ മാസ്റ്റര്‍ ആമുഖ പ്രഭാഷണം നടത്തി. അബ്ദുല്‍ റഷീദ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ കരീം മാസ്റ്റര്‍, ഖലീല്‍ മാക്കോട്, മുഹമ്മദ് സഖാഫി കുറ്റിയാളം, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ഫാറൂഖ് സഖാഫി കര, സുബൈര്‍ ബാഡൂര്‍, മൊയ്തീന്‍ പേരാല്‍ പ്രസംഗിച്ചു.
ഖലീല്‍ സഅദി അധ്യക്ഷത വഹിച്ചു. രിഫാഇ സഖാഫി സ്വാഗതവും മുഹമ്മദ് അമാനി നന്ദിയും പറഞ്ഞു.
ബംബ്രാണയില്‍ നടന്ന കുമ്പോല്‍ സര്‍ക്കിള്‍ സംഗമത്തില്‍ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഷീദ് നരിക്കോട് വിഷയാവതരണം നടത്തി. ജില്ല ക്യാബിനറ്റ് അംഗം ഹനീഫ് സഅദി കുമ്പോല്‍ ഉത്ഘാടനം ചെയ്തു. സോണ്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉളുവാര്‍ ആ മുഖ പ്രഭാഷണം നടത്തി. സഖാഫി കുമ്പോല്‍ അധ്യക്ഷത വഹിച്ചു.
ഹംസ നിസാമി സ്വാഗതവും ഉനൈസ് പി.കെ നഗര്‍ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



