സമസ്ത ജില്ലാ അഖീദ ക്യാമ്പിന് നാളെ തുടക്കമാകും
കാസർകോട്: സമസ്ത സെൻ്റി നറിയുടെ ഭാഗമായി ജില്ലാ മുശാവറ സംഘടിപ്പിക്കുന്ന അഖീദ ക്യാമ്പിന് നാളെ ജില്ലാ സുന്നി സെന്ററിൽ തുടക്കമാകും. ശറഹുൽ അഖാഇദ അവലം ബമാക്കി സെന്റിനറി സമാപനം വരെയുള്ള ഓരോ ആഴ്‌ചയിലും മൂന്ന് മണിക്കൂർ വീതമായാണ് ക്യാമ്പ് നടക്കുക. പ്രീ സിറ്റിംഗിലൂടെ തിരഞ്ഞെടുക്കപ്പെട്ട പണ്ഡിതന്മാരാണ് പഠിതാക്കൾ. മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, ഇബ്റാഹീം സഖാഫി പുഴക്കാട്ടിരി തുടങ്ങിയവർ ക്ലാസ്സിന് നേതൃത്വം നൽകും.
സയ്യിദ് ഹസനുൽ അഹ്ദൽ ഉദ്ഘാടനം ചെയ്യും. ജില്ലാ ഭാരവാഹികളായ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മൊയ്‌തു സഅദി ചേരൂർ, വൈ എം അബ്ദുർറഹ്‌മാൻ അഹ്സനി, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകും. അഖീദ സമിതി കൺവീനർ മുഹമ്മദ് റഫീഖ് സഅദി ദേലംപാടി ക്യാമ്പ് അമീറും അബൂബക്കർ സിദ്ദീഖ് സഖാഫി തെര കോ-ഓർഡിനേറ്ററും ആയിരിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0