സ്വകാര്യ വാഹന ഉപയോഗം: സർക്കാർ അനുമതി നൽകിയത് 2 മന്ത്രിമാർക്ക് മാത്രം
തിരുവനന്തപുരം: സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കാൻ യുഡിഎഫ് സർക്കാർ അനുമതി നൽകിയത് 2 മന്ത്രിമാർക്ക് മാത്രം. കുഞ്ഞാലികുട്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മാത്രമാണ് പൊതുഭരണ വകുപ്പിൻ്റെ അനുമതി കിട്ടിയത്. സ്വകാര്യ വാഹനം കെ എം ഷാജിക്ക് ഔദ്യോഗിക വാഹനമാക്കാൻ അനുമതി നൽകി ഇതുവരെ പൊതുഭരണവകുപ്പ് ഉത്തരവിറങ്ങിയിട്ടില്ല. ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ കണ്ണൂരിൽ നിന്ന് കുർഗിലേക്കുള്ള യാത്രയ്ക്ക് മാത്രമാണ് ഷാജിക്ക് സ്വകാര്യ കാർ ഉപയോഗിക്കാൻ അനുമതി നൽകിയത്. സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ കർണാടക സർക്കാരിൻ്റെ പ്രോട്ടോകോൾ വിഭാഗത്തിന് കൈമാറിയ കത്തിൽ റേഞ്ച് റോവറിൻ്റെ നമ്പർ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, മുഖ്യമന്ത്രി വി ഡി സതീശൻ്റെ മലപ്പുറത്തേക്കുള്ള ചാർട്ട് വിമാനയാത്ര വിവാദത്തിനിടെ ഇന്ന് മന്ത്രിസഭായോഗം ചേരും. മുഖ്യമന്ത്രിയുടെ വിമാനയാത്ര ചിലവ് ആര് വഹിച്ചു എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. പൊതു ഖജനാവിൽ നിന്ന് പണം ചിലവായിട്ടില്ലെന്നാണ് സർക്കാർ വിശദീകരണം. വിമാനയാത്രയുടെ ചിലവ് ആര് വഹിച്ചു എന്ന് മുഖ്യമന്ത്രിയോ സർക്കാരൊ ഇതുവരെ പറഞ്ഞിട്ടില്ല. ഇന്ന് ചേരുന്ന മന്ത്രിസഭായോഗം കഴിഞ്ഞുള്ള വാർത്താസമ്മേളനത്തിൽ ഇത് സംബന്ധിച്ചുള്ള വിശദീകരണം ഉണ്ടായേക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0