ബദിയഡുക്കയിൽ ബിഎസ്എൻഎൽ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി
ബദിയഡുക്ക: ബദിയഡുക്ക ടൗണിലെ ബിവറേജ് ഷോപ്പിന് സമീപമുള്ള ബിഎസ്എൻഎൽ ടവറിൽ കയറി നാരമ്പാടി സ്വദേശിയായ മോഹൻദാസ് ആത്മഹത്യാഭീഷണി മുഴക്കി. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. നേരത്തെ ബദിയഡുക്കയിൽ സ്റ്റുഡിയോ നടത്തിവരികയായിരുന്ന വ്യക്തിയാണ് മോഹൻദാസ്.
നാട്ടുകാർ തടിച്ചുകൂടാൻ തുടങ്ങിയതോടെ ഇയാൾ ടവറിന്റെ കൂടുതൽ ഉയരത്തിലേക്ക് കയറുകയായിരുന്നു. തന്റെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ഇയാൾ വിളിച്ചുപറയുന്നുണ്ടെങ്കിലും, ടവറിന്റെ മുകളിലായതിനാൽ ആവശ്യങ്ങൾ എന്താണെന്ന് വ്യക്തമായിട്ടില്ല. ആരെങ്കിലും ടവറിലേക്ക് കയറിവരാൻ ശ്രമിച്ചാൽ ശരീരത്തിൽ പെട്രോളൊഴിച്ച് തീക്കൊളുത്തുമെന്നും ഇയാൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
വിവരമറിഞ്ഞ് കാസർകോട് നിന്നുള്ള ഫയർഫോഴ്‌സും ബദിയഡുക്ക പൊലീസും സ്ഥലത്തെത്തി ഇയാളെ സംസാരിച്ച് താഴെയിറക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മുൻപും ഇയാൾ സമാനമായ രീതിയിൽ മരത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0