സംസ്ഥാനത്തെ ഞെട്ടിച്ച് കൊലപാതകം; അമ്മൂമ്മയെ പേരമകൻ കഴുത്തറുത്ത് കൊന്നു

Sep 15, 2026 - 16:29
Sep 15, 2026 - 16:31
സംസ്ഥാനത്തെ ഞെട്ടിച്ച് കൊലപാതകം; അമ്മൂമ്മയെ പേരമകൻ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം: തലസ്ഥാനത്തെ ചാന്നാങ്കരയിൽ വൃദ്ധയായ അമ്മൂമ്മയെ ചെറുമകൻ വെട്ടിക്കൊലപ്പെടുത്തി. ചാന്നാങ്കര സ്വദേശിയായ മേഴ്സി (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മേഴ്സിയുടെ മകളുടെ മകനായ ഷിബിനെ (30) പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ദാരുണമായ സംഭവം നടക്കുന്നത്. വീടിനുള്ളിൽ വെച്ച് മേഴ്സിയും ഷിബിനും തമ്മിൽ രൂക്ഷമായ തർക്കമുണ്ടാവുകയും, തുടർന്ന് ഷിബിൻ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് മേഴ്സിയുടെ കഴുത്തിനും തലയ്ക്കും വെട്ടി ആക്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മേഴ്സിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ഷിബിനെ നാട്ടുകാരുടെ സഹായത്തോടെ കഠിനംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. 

കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. പ്രതി ലഹരിവസ്തുക്കൾക്ക് അടിമയാണെന്നും, വഴക്കിനെ തുടർന്നുണ്ടായ പ്രകോപനമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് അന്വേഷിച്ചു വരികയാണ്. കഠിനംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ നടപടികൾ സ്വീകരിച്ചു.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0