മുസ്‌ലിം കേന്ദ്രങ്ങളിൽ എസ് ഐ ആറിൽ കടുംവെട്ട്: വോട്ടർപ്പട്ടികയിൽ നിന്ന് വൻതോതിൽ ആളുകൾ പുറത്ത് 

Sep 10, 2026 - 10:17
Sep 10, 2026 - 10:19
മുസ്‌ലിം കേന്ദ്രങ്ങളിൽ എസ് ഐ ആറിൽ കടുംവെട്ട്: വോട്ടർപ്പട്ടികയിൽ നിന്ന് വൻതോതിൽ ആളുകൾ പുറത്ത് 

മുംബൈ: വോട്ടർപ്പട്ടികയുടെ തീവ്ര പരിഷ്‌കരണ (എസ് ഐ ആർ) നടപടികളുടെ ഭാഗമായി മഹാരാഷ്ട്രയിലെ പ്രമുഖ മുസ്‌ലിം ഭൂരിപക്ഷ മേഖലകളിൽ വൻതോതിൽ പേര് വെട്ടിമാറ്റിയതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ 38 നിയമസഭാ മണ്ഡലങ്ങളിലായി നടന്ന എസ് ഐ ആർ പരിശോധനയ്ക്ക് ശേഷം പുറത്തുവിട്ട പുതിയ വോട്ടർപ്പട്ടികയിൽ നിന്ന് ഏകദേശം 30 ശതമാനത്തോളം വോട്ടർമാരെ ഒഴിവാക്കിയതായാണ് വിവരങ്ങൾ പുറത്തുവരുന്നത്. 38 മണ്ഡലങ്ങളിലായി ഏകദേശം 37.51 ലക്ഷം വോട്ടർമാരുടെ പേരുകളാണ് വെട്ടിമാറ്റപ്പെട്ടത്. 51 ശതമാനത്തോളം മുസ്‌ലിം ജനസംഖ്യയുള്ള ഭിവണ്ടി ഈസ്റ്റ് മണ്ഡലത്തിൽ മാത്രം 49.1 ശതമാനം വോട്ടർമാരെ ഒഴിവാക്കിയതായാണ് റിപ്പോർട്ടുകൾ. രാജ്യവ്യാപകമായി നടക്കുന്ന എസ് ഐ ആർ നടപടികളുടെ മൂന്നാം ഘട്ടമാണ് നിലവിൽ മഹാരാഷ്ട്രയിൽ പുരോഗമിക്കുന്നത്. ആദ്യഘട്ടം ബിഹാറിലാണ് നടപ്പിലാക്കിയിരുന്നത്. വോട്ടർപ്പട്ടിക ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് അധികൃതർ വിശദീകരിക്കുന്നതെങ്കിലും, പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് വലിയ രീതിയിലുള്ള ഈ ഒഴിവാക്കൽ എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0