വീടുകളിൽ മൗലിദ് സദസ്സുകളൊരുക്കി സുന്നി ബാലസംഘം മദ്രസ വിദ്യാർത്ഥികൾ

Sep 7, 2026 - 15:07
Sep 7, 2026 - 15:08
വീടുകളിൽ മൗലിദ് സദസ്സുകളൊരുക്കി സുന്നി ബാലസംഘം മദ്രസ വിദ്യാർത്ഥികൾ

കളത്തൂർ: മദീന മഖ്ദൂം അൽ മദ്രസത്തുൽ ബദ്രിയ്യ സുന്നി ബാലസംഘം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വീട് മൗലീദ് പ്രൗഢമായി സമാപിച്ചു. 'ഖൽബിലുണ്ട് എന്റെ നബി' എന്ന പ്രമേയമുയർത്തിപ്പിടിച്ച് റബീഉൽ അവ്വൽ 1 മുതൽ 30 വരെ സംഘടിപ്പിക്കുന്ന മീലാദ് ക്യാമ്പയിന് ഭാഗമായി മദീന മഖ്ദൂം മഹല്ല് പരിധിയിലെ 100 വീടുകളിൽ നേരിട്ട് ചെന്ന് സുന്നി ബാലസംഘം വിദ്യാർത്ഥികൾ മൗലീദും ബുർദയും ആസ്വാദനം തീർത്ത പ്രവാചക ശീലുകൾ ഉരവിട്ടത്. നാല് സംഘങ്ങളിലായി മൂന്ന് ദിനങ്ങൾ നീണ്ടുനിന്ന വീട് മൗലീദ് നാട്ടുകാർക്കും വീട്ടുകാർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ആവേശം പകർന്നു.

വിദ്യാർത്ഥി ഫെസ്റ്റ്, എംലിറ്റ് മിലാദ് ഫെസ്റ്റ്, കുടുംബ സംഗമം, കിഡ്സ് ഫെസ്റ്റ്,  ആസ്വാദനം, സാന്ത്വനം, ബുർദ മജ്‌ലിസ്, സ്വലാത്ത് സമർപ്പണം, മാഉ മുബാറക് വിതരണം, തുടങ്ങിയ വിവിധ പരിപാടികൾ മദ്രസത്തുൽ ബദരിയയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. മൗലിദ് മജ്‌ലിസിന് എസ് ബി എസ് ഭാരവാഹികളായ മുഹമ്മദ്‌ സലീത്ത്, ഇബ്രാഹിം തൗസീഫ്, മുഹമ്മദ്‌ റുമൈസ്, മുഹ്യദ്ദീൻ ശാസിൽ, മുഹമ്മദ്‌ ശറഫുദ്ധീൻ, മുഹമ്മദ്‌ സഹൽ, സഹദ് അബ്ദുൽ റഹ്മാൻ, അഹ്മദ് റബീഹ്, മുഹമ്മദ്‌ ലിബാൻ, യൂസുഫ് റിഫാഅത്ത്, മുഹ്യദ്ദീൻ ഹയാൻ, ഇബ്രാഹിം ബാത്തിഷ്, മുഹമ്മദ്‌ ഉവൈസ്, മുഹമ്മദ്‌ റഹീസ്, ആസിഫ് അലി, അബ്ദുൽ ഖാദർ റാഷിദ്‌, മുഹമ്മദ്‌ ത്വയ്യിബ് നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0