ചള്ളങ്കയം മദ്റസ മീലാദ് ഫെസ്റ്റ്; ലോഗോ പ്രകാശനം ചെയ്‌തു
ചള്ളങ്കയം: ചള്ളങ്കയം മദ്രസത്തുൽ ഇസ്ലാം മീലാദ് ഫെസ്റ്റ് നാളെ നടക്കും. രാവിലെ 8.30ന് ചള്ളങ്കയം ബദ്‌രിയ ജുമാ മസ്ജിദ് പ്രസിഡണ്ട് ഗുഡ്ഡെ അബ്ദുൽ ഹാജി പതാക ഉയർത്തും. മുൻ സദർ ഉസ്താദ് സി എം അബ്ദുൽ റഹ്മാൻ മുസ്ലിയാർ കന്തലായം പ്രാർത്ഥന നടത്തും. ശേഷം നടക്കുന്ന മൗലിദ് മജിലിസിന് അൻസാർ സഅദി, അബൂബക്കർ സിദ്ദീഖ് സഖാഫി, സിദ്ദീഖ് സഖാഫി ആവളം, ഉബൈദ് സൈനി, അബൂബക്കർ ഹാഷിമി, ഹുസൈൻ ഹിഷാമി, മുഹമ്മദ് മുസ്ലിയാർ തുടങ്ങിയവർ നേതൃത്വം നൽകും.
ഉദ്ഘാടന സെഷനിൽ ജമാഅത്ത് സെക്രട്ടറി ടി എ മുഹമ്മദ് മാസ്റ്റർ സ്വാഗതം ആശംസിക്കും. ഖത്തീബ് അൻസാർ സഅദി ഉദ്ഘാടനം ചെയ്യും. ശേഷം വിദ്യാർത്ഥികളുടെ മത്സര പരിപാടികൾ ആരംഭിക്കും.
പരിപാടിയുടെ നടത്തിപ്പിനായി ചെയർമാൻ അബൂബക്കർ സഖാഫിയും, കൺവീനർ ഫാറൂഖ് പാപ്യാറും നേതൃത്വം നൽകുന്ന 101 അംഗ സ്വാഗത സംഘം പ്രവർത്തിക്കുന്നുണ്ട്. പരിപാടിയിൽ മത്സരിക്കുന്ന വിദ്യാർത്ഥികൾക്കും മത്സരം കാണാൻ എത്തുന്നവർക്കും പ്രാതൽ, ഉച്ച ഭക്ഷണം, ലൈവ് ജ്യൂസ്, എണ്ണക്കടി ചായ, പായസം, രാത്രി ഭക്ഷണം ഒരുക്കും.
മുപ്പതോളം പരിപാടികളിലായി നൂറിൽപരം വിദ്യാർത്ഥികൾ പരിപാടികൾ അവതരിപ്പിക്കും. പടപ്പാട്ടുകൾ, മദ്ഹ് ഗാനങ്ങൾ, സംഘഗാനം കഥാപ്രസംഗം, ഖവാലി, ബുർദ ആസ്വാദനം, മലയാളം ഇംഗ്ലീഷ് കന്നഡ ഭാഷ പ്രസംഗങ്ങൾ, ഫ്ളവർ ഷോ, കൂടാതെ മറ്റ് പരിപാടികളും നടക്കും. വിജയികൾക്ക് സമ്മാന വിതരണത്തോടെ പരിപാടി സമാപിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0