എസ് വൈ എസ് യുവസംമ്പര്‍ക്കം; മുള്ളേരിയ സോണില്‍ ഒരുക്കുക്കങ്ങള്‍ പൂര്‍ത്തിയായി
മുള്ളേരിയ: എസ് വൈ എസ് സ്റ്റേറ്റ് നേതാക്കള്‍ നേതൃത്വം നല്‍കുന്ന യുവ സമ്പര്‍ക്കം മുള്ളേരിയ സോണില്‍ ഇന്ന് തുടങ്ങും. സംസ്ഥാന നേതാക്കളായ റഷീദ് മാസ്റ്റര്‍ നരിക്കോട്, അലവി സഖാഫി കായലം, അബ്ദുല്‍ റഷീദ് സഖാഫി മെരുവമ്പായി എന്നിവര്‍ നേതൃത്വം നല്‍കും. ബേള്ളൂര്‍ സര്‍ക്കിളിലെ കാനക്കോട് സുന്നി സെന്ററില്‍ ഇന്ന് വൈകുന്നേരം 7 മണിക്ക് നടക്കും. നാളെ മുളിയാര്‍ സര്‍ക്കിളുകളിലെ ബോവിക്കാനം യൂണിറ്റിലും, ദേലംപാടി സര്‍ക്കിള്‍ ഊജംപാടി താജുല്‍ ഉലമ സുന്നി മദ്‌റസയിലും, പള്ളങ്കോട് സര്‍ക്കിള്‍ പള്ളങ്കോട് സുന്നി സെന്റര്‍, കാറഡുക്ക സര്‍ക്കിള്‍ ആദൂര്‍ റഹ്‌മത്ത് നഗര്‍ യൂണിറ്റിലും നടക്കും.
സോണ്‍ ക്യാബിനറ്റ് സര്‍ക്കിള്‍ പര്യടനം വിലയിരുത്തി. യോഗത്തില്‍ സുലൈമാന്‍ സഅദി കൊട്ടിയാടി അധ്യക്ഷത വഹിച്ചു. സവാദ് ആലൂര്‍, അബ്ദുല്‍ റഹ്‌മാന്‍ സഖാഫി പൂത്തപ്പലം, അബ്ദുല്‍ റഷീദ് മാസ്റ്റര്‍ പള്ളങ്കോട്, ഹസൈനാര്‍ മിസ്ബാഹി അല്‍ കാമിലി പരപ്പ, ഹല്ലാജ സഖാഫി റഹ്‌മത്ത് നഗര്‍
തുടങ്ങിയവര്‍ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



