പ്രവാചക ജീവിതവും സ്വഹാബി ചരിത്രവും വിചിന്തനത്തിന് വകയുള്ളത്: മജീദ് അരിയല്ലൂർ
കുമ്പള: പരസ്പര സ്നേഹവും സഹിഷ്ണുതയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആധുനിക സമൂഹത്തിൽ പ്രവാചക ജീവിതവും സ്വഹാബികളുടെ ചരിത്രവും നമുക്ക് വലിയൊരു വിചിന്തനത്തിന് വകനൽകുന്നതാണന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മജീദ് അരിയല്ലൂർ പറഞ്ഞു. കുമ്പള സോൺ എക്സിക്യൂട്ടിവ് കൗൺസിൽ സംഘടിപ്പിച്ച കോൺ ക്ലേവിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. സ്വാർത്ഥതയും വിദ്വേഷവും പടരുന്ന ഇടങ്ങളിൽ സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും സന്ദേശം പ്രചരിപ്പിക്കാൻ പ്രവാചക മാതൃകകൾക്ക് സാധിക്കും. അവിടുത്തെ അധ്യാപനങ്ങളെയും സ്വഹാബികളുടെ ജീവിതരീതികളെയും നമ്മുടെ നിത്യജീവിതത്തിൽ പകർത്തുമ്പോൾ മാത്രമാണ് ആ സ്നേഹത്തിന് യഥാർത്ഥ അർത്ഥം കൈവരുന്നതെന്നും ആ തുടർച്ചയാണ് സമസ്തയും അതിൻ്റെ ഉലമാക്കളും തുടർന്നു പോരുന്നതെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
ഇ സി ചെയർമാൻ സയ്യിദ് ഹാദി തങ്ങളുടെ അദ്ധ്യക്ഷതയിൽ സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്തു. ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, മുസ്തഫ മാസ്റ്റർ കോഡൂർ സംസാരിച്ചു. മൊയ്തു സഅദി ചേരൂർ, അബ്ദുൽ റഹ്മാൻ അഹ്സനി മുഹിമ്മാത്ത്, അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, ലത്തീഫ് സഖാഫി മൊഗ്രാൽ, മൻഷാദ് അഹ്സനി, ഹനീഫ് സഅദി, കരീം മാഷ് ദർബാർകട്ടെ, സലാം സഖാഫി, മുഹമ്മദ് ഹാജി പേരാൽ, മുഹമ്മദ് കുഞ്ഞി ഹാജി മളി, അബൂ സ്വാലിഹ്, മുഹമ്മദ് സഖാഫി കുട്ട്യാളം, ഡി എ മുഹമ്മദ്, ഫൈസൽ സഖാഫി, അശ്രഫ് സഅദി ആരിക്കാടി, മൂസ മുസ്ലിയാർ കളത്തൂർ, ഇർഷാദ് കളത്തൂർ, സി കെ അബ്ദുള്ള, മമ്മി ഹാജി, രിഫാഇ ഹിശാമി, സുബൈർ ബാഡൂർ സംബന്ധിച്ചു. അബ്ബാസ് സഖാഫി മൺട്ടമ്മ സ്വാഗതവും ഫാറൂഖ് സഖാഫി കര നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0