മയക്ക് മരുന്ന് മാഫിയക്കെതിരെ ജാഗ്രത പുലര്‍ത്തുക; എസ് വൈ എസ്
പുത്തിഗെ: ഗ്രാമ പ്രദേശങ്ങളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ലഹരി സംഘങ്ങള്‍ക്കെതിരെ നിയമ പാലകര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ് വൈ എസ് പുത്തിഗെ സര്‍ക്കിള്‍ യുവ സമ്പര്‍ക്കം ആവശ്യപ്പെട്ടു. കേരളത്തില്‍ വര്‍ദ്ധിച്ച് വരുന്ന കൊലപാതകങ്ങള്‍ക്ക് കാരണം ലഹരി മാഫിയകളെന്നത് വിസ്മരിക്കാന്‍ പറ്റാത്ത വസ്തുതയാണ്. അത്തരം കാര്യങ്ങളെ തിരിച്ചറിഞ്ഞ് മാഫിയ ലോബികളെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരികയും കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യണമെന്നും യുവ സമ്പര്‍ക്കം കൂട്ടിച്ചേര്‍ത്തു. 'നമ്മള്‍ ജീവിക്കുക ഒരാശയതിന് വേണ്ടി' എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന യുവ സമ്പര്‍ക്കം പുത്തിഗെ സര്‍ക്കിളില്‍ കളത്തൂര്‍ മദീന മഖ്ദൂമില്‍ വെച്ച് നടന്നു.പ്രസിഡന്റ് അശ്‌റഫ് സഖാഫി ഷേണിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ സാമൂഹികം പ്രസിഡന്റ് അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന് ആമുഖ പ്രഭാഷണം നടത്തി.സംസ്ഥാന പ്രതിനിധി ശമീര്‍ മാസ്റ്റര്‍ കണ്ണൂര്‍ ക്ലാസിന് നേതൃത്വം നല്‍കി.ജില്ലാ സാന്ത്വനം പ്രസിഡന്റ് സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍,മൂസ സഖാഫി കളത്തൂര്‍,കലീല്‍ മാകോട്,ഉമര്‍ സഖാഫി കുമ്പോട്,മുഹമ്മദ് കുഞ്ഞി ഉളുവാര്‍,ഫാറൂഖ് സഖാഫി കര,അഷ്‌റഫ് സഖാഫി ഉളുവാര്‍, സുബൈര്‍ ബാഡൂര്‍, കെ എം കളത്തൂര്‍,നവാസ് മൊഗറടുക്ക,ഇര്‍ശാദ് സഖാഫി ബദരിയ നഗര്‍,ഹമീദ് മുസ്ല്യാര്‍ കന്തല്‍, ഹനീഫ് ജൗഹരി രിഫാഇ നഗര്‍,ഉമര്‍ മദനി കനിയാല,ഹകീം മുസ്ലിയാര്‍ കളത്തൂര്‍,ഉമൈര്‍ സഖാഫി കളത്തൂര്‍,ആരിഫ് ഹാശിമി രിഫായി നഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മുനീസ് എ കെ ജി നഗര്‍ സ്വാഗതവും അഷ്‌റഫ് സഖാഫി മൊഗറടുക്ക നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



