ഓട്ടോറിക്ഷകളിലെ ഓവർലോഡിങ്: കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്

Jul 20, 2026 - 11:56
Jul 20, 2026 - 11:58
ഓട്ടോറിക്ഷകളിലെ ഓവർലോഡിങ്: കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്

പത്തനംതിട്ട: യാത്രക്കാരുമായി പോകുന്ന ഓട്ടോറിക്ഷകളിൽ ചരക്കുകളും മറ്റ് വലിയ സാധനങ്ങളും കയറ്റിക്കൊണ്ടുപോകുന്നവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഓട്ടോറിക്ഷയിൽ യാത്രക്കാരും അവരുടെ ലഗേജും മാത്രം മതിയെന്നും പാസഞ്ചർ ഓട്ടോയെ ഗുഡ്‌സ് വണ്ടിയാക്കിയാൽ ലൈസൻസും പെർമിറ്റും പോകുമെന്നും മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി. ഓട്ടോകളിൽ ചരക്കുകൾ കയറ്റുന്നതായുള്ള പരാതി വർദ്ധിച്ചതോടെയാണ് ആർ.ടി.ഒ.മാർക്ക് കർശനനിർദേശം നൽകിയത്. കേരള മോട്ടോർവാഹന ചട്ടം 154(5) പ്രകാരം പാസഞ്ചർ ഓട്ടോകളിൽ യാത്രക്കാരുടെ വ്യക്തിപരമായ ലഗേജുകൾ കൊണ്ടുപോകാൻ മാത്രമാണ് അനുവാദമുള്ളത്.

മലഞ്ചരക്കുകൾ ഇനി ഓട്ടോയിൽ കൊണ്ടുപോകാൻ സാധിക്കില്ല. അതേസമയം യാത്രക്കാർക്ക് അവരുടെ സാധനങ്ങൾ ഓട്ടോയിൽ ഒപ്പം കൊണ്ടുപോകുന്നതിന് തടസമില്ല. ഡ്രൈവർ ഉൾപ്പെടെ നാലുപേരെയാണ് യാത്രയ്ക്ക് അനുവദിച്ചിരിക്കുന്നത്. നിയമം ലംഘിച്ചാൽ ഡ്രൈവിങ് ലൈസൻസും പെർമിറ്റുംവരെ റദ്ദാക്കാനുള്ള സാധ്യതയ്ക്ക് വഴിയൊരുങ്ങും. മിനിമം പിഴ ആദ്യതവണ മൂവായിരവും രണ്ടാംതവണ 7500 രൂപയുമാണ്. എന്നാൽ, സാധനങ്ങൾ കയറ്റിക്കൊണ്ടുപോകുന്ന ഓട്ടോകളെ കണ്ടെത്തിയാൽ ആദ്യതവണതന്നെ പതിനായിരം രൂപ പിഴ അടയ്ക്കാൻ മോട്ടോർവാഹന നിയമം പറയുന്നു. ഗുഡ്‌സ് ഓട്ടോ ഡ്രൈവർമാരുടെ പരാതികൾ വർധിച്ചതോടെയാണ് നിയമം കർശനമാക്കാൻ ഗതാഗതവകുപ്പ് ഒരുങ്ങുന്നത്. വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം പരിശോധന ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0