അബ്കാരി കേസ്: ആന്റോ അഗസ്റ്റിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു

Sep 22, 2026 - 12:09
അബ്കാരി കേസ്: ആന്റോ അഗസ്റ്റിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു

കൊച്ചി: അളവിൽ കവിഞ്ഞ മദ്യശേഖരം കൈവശം വെച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ടി.വി. മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശനമായ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 

വയനാട്ടിലെ കുടുംബവീട്ടിൽ നിന്ന് എക്സൈസും പ്രത്യേക അന്വേഷണ സംഘവും നടത്തിയ പരിശോധനയിലാണ് വൻ മദ്യശേഖരം കണ്ടെത്തിയത്. 43 ലിറ്റർ വിദേശമദ്യം, വിദേശ വൈൻ, വീട്ടിലുണ്ടാക്കിയ വൈൻ, വ്യാജമദ്യം ഉൾപ്പെടെ 67 ലിറ്ററോളം മദ്യമാണ് പിടിച്ചെടുത്തത്. തുടർന്ന് അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതി നേരത്തെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും തെളിവുകൾ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0