സഅദിയ്യ ലോ കോളേജ് കെട്ടിടം മന്ത്രി റോജി ജോണ്‍ ഇന്ന് ഉദ്ഘാടനം ചെയ്യും
ദേളി: ജാമിഅ സഅദിയ്യയുടെ കീഴില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച സഅദിയ്യ ലോ കോളേജിന് വേണ്ടി നിര്‍മ്മിച്ച കെട്ടിടത്തിന്റെ പ്രഥമ ബ്ലോക് ഉദ്ഘാടനം ഇന്ന് തിങ്കൾ വൈകുന്നേരം 4 മണിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി ജോണ്‍ നിര്‍വ്വഹിക്കും. പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും. ലോ കോളേജ് ചെയര്‍മാന്‍ ഡോ. എന്‍ എ മുഹമ്മദ്, ജനറല്‍ സെക്രട്ടറി എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ആമുഖ പ്രസംഗം നടത്തും. ലോ കോളേജ് ബ്രോഷര്‍ സഅദിയ്യ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി എം എല്‍ എ ഡി സി സി പ്രസിഡന്റ് പി കെ ഫൈസലിന് നല്‍കി പ്രകാശനം ചെയ്യും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എം എല്‍ എമാരായ കെ.നീലകണ്ഠന്‍, എകെഎം അഷ്‌റഫ്, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സന്ദീപ് വാര്യര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. എന്‍ എ അബൂബക്കര്‍ ഹാജി, കെ കെ ഹുസൈന്‍ ബാഖവി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, ഹക്കീം കുന്നില്‍, അസീസ് കടപ്പുറം, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങല്‍ കല്ലക്കട്ട, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍, കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, അബ്ദുല്‍ ഖാദിര്‍ കല്ലട്ര, വിനോദ് കുമാര്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത് സംബന്ധികക്കും. സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതവും പ്രിന്‍സിപ്പാള്‍ ഡോ. ഹെമിന്‍ നന്ദിയും പറയും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0