കടല തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരൻ മരിച്ചു

Jul 15, 2026 - 13:51
കടല തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരൻ മരിച്ചു

മലപ്പുറം: പലഹാരത്തിലെ കടല തൊണ്ടയിൽ കുടുങ്ങി ശ്വാസതടസം നേരിട്ട മൂന്ന് വയസുകാരൻ മരിച്ചു. മലപ്പുറം കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ സ്വദേശി വെല്ലക്കാടൻ മുനീർ - ഫർസീന ദമ്പതികളുടെ മകൻ മുഹമ്മദ് റിസാൻ (3) ആണ് മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെയായിരുന്നു ദാരുണമായ സംഭവം നടന്നത്. വീട്ടിലിരുന്ന് മിക്സ്ചർ കഴിക്കുന്നതിനിടെ അബദ്ധത്തിൽ അതിലെ കടല കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. തൊട്ടുപിന്നാലെ കുട്ടിക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെട്ടു. അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ കുടുംബാംഗങ്ങൾ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച കുന്നുംപുറം കാരാട്ടാലുങ്ങൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കം നടത്തി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0