കൊൽക്കത്ത വിമാനത്താവളത്തിലെ പള്ളിയിൽ നിസ്‌കാരത്തിന് വിലക്ക്; എൻട്രി പാസുകൾ റദ്ദാക്കി

Jul 13, 2026 - 15:58
കൊൽക്കത്ത വിമാനത്താവളത്തിലെ പള്ളിയിൽ നിസ്‌കാരത്തിന് വിലക്ക്; എൻട്രി പാസുകൾ റദ്ദാക്കി

കൊൽക്കത്ത: കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലെ പള്ളിയിൽ കൂട്ടപ്രാർഥനകൾക്ക് വിലക്കും നിയന്ത്രണങ്ങളും ഏർപ്പെടുത്തി. വിമാനത്താവളത്തിന്റെ സെക്കൻഡറി റൺവേയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന 136 വർഷത്തിലധികം പഴക്കമുള്ള ഗൗരിപൂർ മസ്ജിദിലാണ് സുരക്ഷാ കാരണങ്ങൾ മുൻനിർത്തി വിമാനത്താവള അതോറിറ്റി പ്രവേശന പാസുകൾ നൽകുന്നത് നിർത്തിവെച്ചത്. നിലവിൽ പള്ളി വിമാനത്താവളത്തിന് പുറത്തേക്ക് മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും പുരോഗമിക്കുന്നുണ്ട്.

പള്ളിയിൽ കൂട്ടപ്രാർഥനകൾക്ക് വിലക്കും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയ നടപടിയെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ന്യായീകരിച്ചു. പുറത്തുനിന്നുമെത്തുന്നവര്‍ക്ക് ഗേറ്റുകള്‍ തുറന്നിടാന്‍ കഴിയില്ലെന്നും ദേശീയ സുരക്ഷയാണ് പ്രധാനമെന്നും മറ്റ് എല്ലാ കാര്യങ്ങളെക്കാളും രാജ്യത്തിന്റെ സുരക്ഷയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ അതിർത്തികളോട് ചേർന്ന് ഭൂമിശാസ്ത്രപരമായും തന്ത്രപരമായും വളരെ പ്രാധാന്യമുള്ള കൊൽക്കത്ത വിമാനത്താവളത്തിൽ സുരക്ഷാ മേഖലയായ ലെവൽ 3 റൺവേയ്ക്ക് സമീപമുള്ള ഇത്തരം സ്ഥലങ്ങളിലേക്ക് പുറത്തുനിന്നുള്ളവർക്ക് യാതൊരു സുരക്ഷാ പരിശോധനയുമില്ലാതെ പ്രവേശനം അനുവദിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0