കുംടികാന സ്കൂൾ വിദ്യാർത്ഥികളുടെ യാത്രാക്ലേശത്തിന് ആശ്വാസം; പുതിയ സ്കൂൾ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു

Jun 13, 2026 - 13:58
Jun 13, 2026 - 14:00
കുംടികാന സ്കൂൾ വിദ്യാർത്ഥികളുടെ യാത്രാക്ലേശത്തിന് ആശ്വാസം; പുതിയ സ്കൂൾ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു

ബദിയടുക്ക: എ എസ് ബി എസ് കുംടികാന സ്കൂളിലെ വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനായി മാനേജർ ശങ്കരനാരായണ ശർമ്മ സമർപ്പിച്ച രണ്ടാമത്തെ സ്കൂൾ ബസ്സിന്റെ ഫ്ലാഗ് ഓഫ് കർമ്മം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശശിധരൻ നിർവ്വഹിച്ചു. ചടങ്ങിൽ ബദിയടുക്ക ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹന്നത്ത് ബീവി, ശ്യാമ പ്രസാദ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശശിധര എം, മാനേജർ ശങ്കരനാരായണ ശർമ്മ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം അബ്ബാസ് എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ ഹെഡ്മാസ്റ്റർ പ്രശാന്ത് കുമാർ കെ. സ്വാഗതം ആശംസിച്ചു. റിട്ട: അധ്യാപിക കെ. മൂകാംബിക, അധ്യാപകരായ ദിന കെ, സുഭാഷ് ഇ.കെ, അബ്ദുൽ സലാം പി, ശരത് കുമാർ, തിരുമലേശ്വര തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. പുതിയ വാഹനം കൂടി എത്തുന്നതോടെ വിദ്യാർഥികളുടെ യാത്രാക്ലേശത്തിന് വലിയൊരു പരിഹാരമാകുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0