ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡുമായി നരേന്ദ്ര മോദി
ന്യൂഡൽഹി: ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തില്‍ ഇരുന്ന നേതാവെന്ന റെക്കോര്‍ഡ് ഇനി മോദിക്ക് സ്വന്തം. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ റെക്കോര്‍ഡാണ് മോദി മറികടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രധാനമന്ത്രി കസേരയില്‍ തുടര്‍ച്ചയായ 4,399 ദിവസങ്ങള്‍ പൂര്‍ത്തിയാക്കും. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി പ്രധാനമന്ത്രി പദത്തില്‍ തുടര്‍ച്ചയായ 4,398 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ റെക്കോര്‍ഡാണ് മോദി മറികടന്നത്. 1952 മെയ് 13 മുതല്‍ 1964 മെയ് 27 വരെയായിരുന്നു നെഹ്റു പ്രധാനമന്ത്രി പദത്തില്‍ ഇരുന്നത്. 1947 മുതല്‍ 1952 വരെ നെഹ്‌റു പ്രധാനമന്ത്രി പദവി വഹിച്ചിരുന്നെങ്കിലും പൊതുതിരഞ്ഞെടുപ്പിലുടെ അല്ലായിരുന്നു അധികാരമേറ്റത്. പ്രധാനമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച നേതാവെന്ന റെക്കോര്‍ നെഹ്റുവിന് തന്നെയാണ്. 6,131 ദിവസം അദ്ദേഹം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0