സ്വകാര്യ ബസുകൾക്കും ഇനി പരസ്യവരുമാനം; പ്രതിസന്ധി തീർക്കാൻ സമഗ്ര ഗതാഗത നയവുമായി സർക്കാർ

Jul 13, 2026 - 16:06
സ്വകാര്യ ബസുകൾക്കും ഇനി പരസ്യവരുമാനം; പ്രതിസന്ധി തീർക്കാൻ സമഗ്ര ഗതാഗത നയവുമായി സർക്കാർ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് പിന്നാലെ സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്കും അകത്തും പുറത്തും പരസ്യം പ്രദർശിപ്പിക്കാൻ അനുമതി നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. കെ.എസ്.ആർ.ടിസിയുടെ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി നിലവിൽ വന്നതോടെ സ്വകാര്യ ബസ് മേഖല നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് ഈ നടപടി. സ്വകാര്യ ബസുടമകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ബസുകളുടെ ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചരിത്രത്തിലാദ്യമായി സ്വകാര്യ ബസുകൾക്കും പരസ്യാനുമതി നൽകുന്നത്. ഇതിനൊപ്പം സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി സംസ്ഥാനത്ത് ഒരു സമഗ്ര 'ഗതാഗത നയം' രൂപീകരിക്കുമെന്നും സർക്കാർ ഉറപ്പുനൽകി. പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസുകൾക്കുണ്ടായ വരുമാന നഷ്ടവും മറ്റ് ബുദ്ധിമുട്ടുകളും സൂക്ഷ്മമായി വിലയിരുത്തുന്നതിനായി റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥൻ കെ. പത്മകുമാർ ചെയർമാനായി പ്രത്യേക സമിതിയെ നിയോഗിച്ചു. 45 ദിവസത്തിനകം ഈ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0