നീറ്റ് പുന:പരീക്ഷയിൽ കർശന നടപടിയുമായി കേന്ദ്രം; ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തും
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നടപടിയുമായി കേന്ദ്രം. നീറ്റ് പുന:പരീക്ഷയുമായി ബന്ധപ്പെട്ടാണ് നടപടി. നടപടിയുടെ ഭാഗമായി ടെലഗ്രാമിന്റെ പ്രവർത്തനം പരിമിതപ്പെടുത്തി ജൂൺ 22 വരെ ഇന്ത്യയിൽ താൽക്കാലിക നിയന്ത്രണമേർപ്പെടുത്തി. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെയും ക്രമക്കേട് ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും (NTA) കർശനമായ നടപടികളാണ് സ്വീകരിച്ചുപോരുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0