വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര ഉറപ്പ് വരുത്തണം: മുനീറുൽ ഇസ്ലാം സാഹിത്യ സമാജം

Jun 19, 2026 - 10:21
വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര ഉറപ്പ് വരുത്തണം: മുനീറുൽ ഇസ്ലാം സാഹിത്യ സമാജം

ബദിയടുക്ക: സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കായി സൗജന്യ യാത്ര ഉറപ്പ് വരുത്തണമെന്ന് ആറാട്ടുംകടവ് മുനീറുൽ ഇസ്ലാം സാഹിത്യ സമാജം ആവശ്യപ്പെട്ടു. അറിവിൻ്റെ ലോകത്തേക്ക് മുന്നേറുന്ന വിദ്യാർത്ഥികൾക്ക് യാത്ര ചെലവ് ഒരു തടസ്സമാവരുതെന്നും കെ എസ് ആർ ടി സി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതു പോലെ വിദ്യാർത്ഥികൾക്കും സൗജന്യ യാത്ര ചെയ്യാനുള്ള അവസരം നൽകുന്നത് സംസ്ഥാനത്തിൻ്റെ ഭാവിക്ക് മുതൽകൂട്ടാകുമെന്നും യോഗം വിലയിരുത്തി. സ്വദർ മുഅല്ലിം ബിഎം അഹ്മദ് സഅദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മുഹമ്മദ് ശഫീഖ്‌ ജൗഹരി ഉദ്ഘാടനം ചെയ്തു. മുജ്തബ, റസ, ശബീഹ്, ബാസിത്ത്, ശമ്മാസ് പ്രസംഗിച്ചു. മിസാൽ സ്വാഗതവും ശഹ്സാൻ നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0