മുഹിമ്മാത്ത് മഹബ്ബ സംഗമം നാളെ

Jul 11, 2026 - 09:45
Jul 13, 2026 - 12:26
മുഹിമ്മാത്ത് മഹബ്ബ സംഗമം നാളെ

പുത്തിഗെ: മുഹിമ്മാത്ത് മദ്ഹുറസൂൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'മഹബ്ബ സംഗമം' നാളെ മുഹിമ്മാത്തിൽ നടക്കും. ഞായർ വൈകിട്ട് മൂന്നു മണിക്ക് നടക്കുന്ന സംഗമത്തിൽ സ്ഥാപന, പ്രസ്ഥാന നേതാക്കളും വിവിധ മഹല്ല് പ്രതിനിധികളും പ്രവർത്തകരും സംബന്ധിക്കും. ബി എസ് അബ്ദുള്ളക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയിൽ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ഉദ്‌ഘാടനം ചെയ്യും. ഹുസൈൻ സഅദി കെ.സി റോഡ്, റഫീഖ് സഅദി ദേലംപാടി പ്രഭാഷണം നടത്തും. സയ്യിദ് മുഹമ്മദ് ഹബീബ് അഹ്ദൽ തങ്ങൾ, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, സയ്യിദ് ഹുസൈൻ അമീൻ അഹ്ദൽ തങ്ങൾ, സയ്യിദ് അഹമ്മദ് കബീർ ജമലുല്ലൈലി തങ്ങൾ കര, സയ്യിദ് അബ്ദുൽ കരീം അൽ ഹാദി തങ്ങൾ, അബ്ദുസ്സലാം ദാരിമി കുബണൂർ, അബ്ദുറഹ്മാൻ അഹ്‌സനി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂർ, അബൂബക്കർ കാമിൽ സഖാഫി, ഉമർ സഖാഫി കർന്നൂർ, ഹാജി അമീറലി ചൂരി, അബ്ബാസ് സഖാഫി മണ്ഠമ തുടങ്ങിയവർ സംബന്ധിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0