സമസ്ത സെന്റിനറി; ബദിയടുക്ക സോൺ പ്രമേയ സമ്മേളനം നാളെ
ബദിയടുക്ക: സമസ്ത സെന്റിനറിയുടെ ഭാഗമായി സോൺ തലങ്ങളിൽ നടന്നുവരുന്ന പ്രമേയ സമ്മേളനം നാളെ ബദിയടുക്ക ദാറുൽ ഇഹ്സാനിൽ നടക്കും. വൈകിട്ട് മൂന്നിന് പതാകയുയർത്തും. ഗുണാജെ ഇബ്റാഹീം ദാരിമി നേതൃത്വം നൽകും. നാലിന് ആരംഭിക്കുന്ന സമ്മേളനത്തിൽ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിക്കും. ബി എസ് അബ്ദുള്ളക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂർ, കരീം മാസ്റ്റർ വിഷയമവതരിപ്പിക്കും.
അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ, അബൂബക്കർ ഫൈസി കുമ്പഡാജെ, അബൂബക്കർ കാമിൽ സഖാഫി, എം പി അബ്ദുള്ള ഫൈസി, അബൂബക്കർ സഅദി നെക്രാജെ, എ കെ സഖാഫി കന്യാന, അബ്ദുൽ ഖാദിർ അമാനി പൈക്ക, ബഷീർ സഖാഫി കൊല്യം , എസ് മുഹമ്മദ് മുസ്‌ലിയാർ, ശംസാദ് ഹിമമി സഖാഫി നെല്ലിക്കട്ട, സി പി അബ്ദുള്ള ഹാജി ചേരുമ്പ, അബ്ദുൽ റഹ്മാൻ സഅദി, മളി അബ്ദുള്ള ഹാജി, സീതികുഞ്ഞി മുസ്‌ലിയാർ, അശ്റഫ് മുസ്‌ലിയാർ തുപ്പക്കൽ, കെ എച്ച് അബ്ദുള്ള, അൽത്താഫ് ഏണിയാടി സംസാരിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0