യൂണിഫോമിൽ പോലീസുകാർ മതചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; ഡി ജി പിയുടെ കർശന നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിലോ ആഘോഷങ്ങളിലോ പങ്കെടുക്കരുതെന്ന് വ്യക്തമാക്കി സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) റവാഡ ചന്ദ്രശേഖർ കർശന നിർദേശം പുറപ്പെടുവിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക സർക്കുലർ ഡിജിപി പുറത്തിറക്കി. സിവിൽ പൊലീസ് ഓഫീസർമാർ മുതൽ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് വരെ ഈ ഉത്തരവ് ബാധകമാണ്.
പോലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷത്തിൽ ഇത്തരം പരിപാടിയിൽ പങ്കെടുക്കുകയും റീൽസ് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. ഔദ്യോഗികമായ ക്രമസമാധാന പാലനത്തിലല്ലാതെ ഇത്തരത്തിൽ യൂണിഫോം ധരിച്ചുകൊണ്ട് മറ്റ് സ്വകാര്യ ചടങ്ങുകളിലോ ആഘോഷങ്ങളിലോ പങ്കെടുക്കാൻ പാടില്ല എന്നാണ് നിർദേശം. പൊലീസ് സേനയുടെ ഔദ്യോഗിക അന്തസ്സും മതേതര സ്വഭാവവും കാത്തുസൂക്ഷിക്കാൻ എല്ലാ ഉദ്യോഗസ്ഥരും ബാധ്യസ്ഥരാണെന്നും ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും ഡിജിപിയുടെ സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0