വാണിജ്യ സിലിണ്ടർ വില കുറഞ്ഞു; പുതിയ നിരക്കുകൾ പ്രാബല്യത്തിൽ
ന്യൂഡല്‍ഹി: രാജ്യത്ത് പശ്ചിമേഷ്യൻ പ്രതിസന്ധികളെ തുടർന്ന് കഴിഞ്ഞ മാസങ്ങളിൽ തുടർച്ചയായി ഉയർന്ന വാണിജ്യ എല്‍ പി ജി സിലിണ്ടറിന് വില കുറച്ചു. 183.50 രൂപയാണ് കുറച്ചത്. ഇതോടെ സിലിണ്ടറിന് 2,951 രൂപയായി. ഗാര്‍ഹിക എല്‍ പി ജി വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിംഗ് ഏജൻസികൾ എന്നിവയുൾപ്പെടെയുള്ള ചെറുകിട-വലിയ ബിസിനസ്സ് സ്ഥാപനങ്ങൾക്ക് ഈ വിലക്കുറവ് വലിയ രീതിയിൽ ആശ്വാസം പകരും. വാണിജ്യ എല്‍ പി ജി സിലിണ്ടറുകള്‍ക്ക് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്രം നീക്കിയിരുന്നു. പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യത്തെ തുടര്‍ന്ന് എല്‍ പി ജി ഇറക്കുമതി തടസ്സപ്പെട്ടതോടെ മെയ് ആദ്യവാരം വാണിജ്യ സിലിണ്ടറുകള്‍ക്ക് 900 രൂപയിലേറെ കൂട്ടിയിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0