സമസ്ത സെൻ്റിനറി: മൈമൂൻ നഗർ മുനീറുൽ ഇസ്‌ലാം മദ്റസയിൽ വിദ്യാർത്ഥി അസംബ്ലി പ്രൗഢമായി

Jun 25, 2026 - 12:49
സമസ്ത സെൻ്റിനറി: മൈമൂൻ നഗർ മുനീറുൽ ഇസ്‌ലാം മദ്റസയിൽ വിദ്യാർത്ഥി അസംബ്ലി പ്രൗഢമായി

കാസർഗോഡ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ നൂറാം വാർഷിക ആഘോഷങ്ങളുടെയും സമസ്തയുടെ 101-ാം സ്ഥാപകദിനത്തിൻ്റെയും ഭാഗമായി മൈമൂൻ നഗർ മുനീറുൽ ഇസ്‌ലാം മദ്റസയിൽ വിപുലമായ വിദ്യാർത്ഥി അസംബ്ലി സംഘടിപ്പിച്ചു. മദ്റസ വിദ്യാർത്ഥികളും അധ്യാപകരും മാനേജ്‌മെൻ്റ് പ്രതിനിധികളും ഒത്തുചേർന്ന അസംബ്ലി ഏറെ ശ്രദ്ധേയമായി. ജമാഅത്ത് സെക്രട്ടറി അബ്ദുൽ ഖാദിർ ഹാജി റഹ്മാനിയ പതാക ഉയർത്തി. അബ്ദുള്ള മുസ്‌ലിയാർ പ്രാർത്ഥന നടത്തി. മഹല്ല് അസി.ഖത്തീബ് മുഹമ്മദ്‌ ഇർഷാദ് സിദീഖി കിന്യ വിദ്യാർത്ഥി അസംബ്ലി ഉദ്ഘാടനം നിർവ്വഹിച്ചു. 'സമസ്തയുടെ നൂറ്റാണ്ട്' എന്ന വിഷയത്തെ ആസ്പദമാക്കി മദ്റസ സ്വദ്ർ എസ് ജെ എം ജില്ലാ പ്രസിഡന്റ് അബ്ദുൽ റസാഖ് സഖാഫി കോട്ടകുന്ന് മുഖ്യപ്രഭാഷണം നടത്തി. സെൻ്റിനറി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ പ്രത്യേക തീം സോങ് മദ്റസയിലെ പ്രതിഭകളായ മുസമ്പിൽ, മുസമ്മിൽ, സമദ് എന്നിവർ ചേർന്ന് ആലപിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് മധുര മധുര വിതരണത്തിന് സുഹൈൽ സഖാഫി നേതൃത്വം നൽകി. അബ്ദുള്ള അമാനി സ്വാഗതവും രിഫാഇ ഹിഷാമി നന്ദിയും പറഞ്ഞു. ജില്ലയിലെ മുന്നൂറിലധികം മദ്റസകളിൽ ഒരേസമയം നടന്ന ഈ പദ്ധതിയുടെ ഭാഗമായാണ് മൈമൂൻ നഗറിലും പരിപാടി വിജയകരമായി പൂർത്തിയാക്കിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0