എസ് വൈ എസ് പുത്തിഗെ സര്‍ക്കിള്‍ യുവ സമ്പര്‍ക്കം നാളെ കളത്തൂരില്‍

May 21, 2025 - 11:59
എസ് വൈ എസ് പുത്തിഗെ സര്‍ക്കിള്‍ യുവ സമ്പര്‍ക്കം നാളെ കളത്തൂരില്‍

പുത്തിഗെ: എസ് വൈ എസ് സംസ്ഥാന വ്യാപകമായി സര്‍ക്കിള്‍ തലത്തില്‍ നടത്തി വരുന്ന യുവ സമ്പര്‍ക്കം പുത്തിഗെ സര്‍ക്കളില്‍ നാളെ വൈകുന്നേരം 6 മണിക്ക് കളത്തൂര്‍ മദീന മഖ്ദൂമില്‍ വെച്ച് നടക്കും. സര്‍ക്കിള്‍ പ്രസിഡന്റ് അശ്‌റഫ് സഖാഫി ഷേണിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ സാമൂഹികം പ്രസിഡന്റ് അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന് ആമുഖ പ്രഭാഷണം നടത്തും.സംസ്ഥാന പ്രതിനിധി ശമീര്‍ മാസ്റ്റര്‍ കണ്ണൂര്‍ ക്ലാസിന് നേതൃത്വം നല്‍കും. മൂസ സഖാഫി കളത്തൂര്‍, സുലൈമാന്‍ സഖാഫി ദേശങ്കുളം,മുഹമ്മദ് സഖാഫി കുറ്റിയാളം,മുഹമ്മദ് കുഞ്ഞി ഉളുവാര്‍,ഫാറൂഖ് സഖാഫി കര,ഉമര്‍ സഖാഫി കുമ്പോട്, നവാസ് മൊഗറടുക്ക, ഇര്‍ഷാദ് സഖാഫി ബദ്രിയ നഗര്‍,ഹമീദ് മുസ്ല്യാര്‍ കന്തല്‍,ഹനീഫ് ജൗഹരി രിഫായി നഗര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ജനറല്‍ സെക്രട്ടറി മുനീസ് എ കെ ജി നഗര്‍ സ്വാഗതവും അഷ്‌റഫ് സഖാഫി മൊഗറടുക്ക നന്ദിയും പറയും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0