സമസ്ത സെന്റിനറി; രിഫാഇയ്യ സുന്നി മദ്റസയിൽ സ്റ്റുഡന്റ്സ് അസംബ്ലി സംഘടിപ്പിച്ചു

Jun 25, 2026 - 11:19
സമസ്ത സെന്റിനറി; രിഫാഇയ്യ സുന്നി മദ്റസയിൽ സ്റ്റുഡന്റ്സ് അസംബ്ലി സംഘടിപ്പിച്ചു

പുത്തിഗെ: സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി രിഫാഇ നഗർ രിഫാഇയ്യ സുന്നി മദ്റസയിൽ സ്റ്റുഡന്റ്സ് അസംബ്ലി മീറ്റ് സംഘടിപ്പിച്ചു. ജമാഅത്ത് പ്രസിഡന്റ് യൂസുഫ് ഹാജി പതാക ഉയർത്തി. ജമാഅത്ത് ഖത്തീബ് മുഹമ്മദ് ശരീഫ് സഅദി ഏണിയാടി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സഖാഫി, ഇബ്രാഹിം ഖലീൽ ഹിമമി, ഹമീദ് പാടലടുക്ക എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. ത്വാഹിർ, ശിബ്‌ലി, തൻവീർ എന്നിവർ ചേർന്ന് സമസ്ത ശതാബ്ദി തീം സോംഗ് ആലപിച്ചു. മൊയ്തീൻ അഹ്സനി സ്വാഗതവും അബ്ദുൽ ഇസ് നന്ദിയും രേഖപ്പെടുത്തി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0