വിദ്യാർത്ഥികൾക്ക് ആശ്വാസം; ഫൈക്സ് ക്ലബ് അംഗഡിമുഗർ സ്കൂളിന് വാട്ടർ പ്യൂരിഫയർ നൽകി
അംഗഡിമുഗർ: ഫൈക്സ് ക്ലബ് അംഗഡിമുഗർ സ്കൂളിന് വാട്ടർ പ്യൂരിഫയർ നൽകി. ക്ലബ് അംഗമായിരുന്ന അബ്ദുറഹ്മാൻ അസ്രിയുടെ സ്മരണാർത്ഥമാണ് ഫൈക്സ് ക്ലബ് പ്രവർത്തകർ സ്കൂളിന് വാട്ടർ പ്യൂരിഫയർ നൽകിയത്. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് പൂർണമായി ഉപയോഗിക്കാൻ കഴിയുന്നതാണ് പ്യൂരിഫയർ. ഹെഡ്മിസ്ട്രസ് എ സി ഭാനു ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരായ ബി എം സയീദ്, എൻ ഹരിണാക്ഷി, പി സബിൻ, ക്ലബ് ഭാരവാഹികളായ ഫർസീൻ അഹ്മദ്, ഷമീം റഹ്മാൻ, ആസാദ്, എം പി സവാദ്, ഫൈറൂസ് മറ്റു ക്ലബ് അംഗങ്ങൾ, വിദ്യാർത്ഥികൾ ചടങ്ങിൽ പങ്കെടുത്തു.
What's Your Reaction?
Like
3
Dislike
0
Love
0
Funny
0
Angry
0
Sad
1
Wow
0