കുമ്പള റെയ്ഞ്ച് 'മഴത്തുള്ളികൾ' എസ് ബി എസ് ക്യാമ്പ് പ്രൗഢമായി

Jun 22, 2026 - 12:03
കുമ്പള റെയ്ഞ്ച് 'മഴത്തുള്ളികൾ' എസ് ബി എസ് ക്യാമ്പ് പ്രൗഢമായി

കുമ്പള: വിദ്യാർത്ഥികളിൽ നവ്യാനുഭവം പകർന്ന് കുമ്പള റെയ്ഞ്ച്  'മഴത്തുള്ളികൾ' സുന്നി ബാലസംഘം ക്യാമ്പ് സമാപിച്ചു. ശന്തിപ്പള്ളം മുഹിമ്മാത്ത് ഹാളിൽ സംഘടിപ്പിച്ച ക്യാമ്പിൽ റെയ്ഞ്ചിലെ 18 മദ്രസകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സംബന്ധിച്ചു. കുമ്പള ടൗണിൽ നടന്ന റാലിയോടെയാണ് ക്യാമ്പ് സമാപിച്ചത്. അഷറഫ് സഅദി അരിക്കാടി പ്രാർത്ഥന നടത്തി. റെയ്ഞ്ച് പ്രസിഡൻ്റ് അബ്ദുൽ റഹ്മാൻ മുസ്ലിയാർ ഉദ്‌ഘാടനം ചെയ്തു. അബ്ദുസ്സലാം സഖാഫി പാടലഡുക്കം ക്ലാസിന് നേതൃത്വം നൽകി. സിദ്ദീഖ് മാസ്റ്റർ പികെ നഗർ, ഇല്യാസ് സഅദി, ശാഹുൽ ഹമീദ് സഅദി, നസീർ ഹിമമി, സവാദ് മൗലവി സംബന്ധിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0