എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കും: മുഖ്യമന്ത്രി വി ഡി സതീശൻ

Jun 22, 2026 - 10:56
എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കും: മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. നിയമസഭയിലെ ചോദ്യോത്തര വേളയിൽ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യവകുപ്പിനെയും ധനകാര്യ വകുപ്പിനെയും പദ്ധതി നടത്തിപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്. സാധാരണ ജനങ്ങളുടെ ചികിത്സ ചിലവ് ലഘൂകരിക്കുന്നതിന് ഇത് പ്രയോജനപ്പെടും. പദ്ധതി നടപ്പിലാക്കിയാൽ സ്വകാര്യ ആശുപത്രികൾ വളരുകയും സർക്കാർ ആശുപത്രികൾ പൂട്ടുകയും ചെയ്യുമെന്നത് വിചിത്രമായ വാദമാണ്. ഇൻഷുറൻസ് പദ്ധതിയിൽ സർക്കാർ ആശുപത്രികളും സ്വകാരാശുപത്രികളും പങ്കാളികളാവും. വാഗ്ദാനം ചെയ്ത പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യും. പദ്ധതി നടപ്പിലാക്കുക ഇൻഷുറൻസ് കമ്പനികളുമായി ചർച്ച ചെയ്തശേഷമായിരിക്കും. സംസ്ഥാനത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണ്. നിലവിലുള്ള ആനുകൂല്യങ്ങൾ ഈ ഇൻഷുറൻസ് പദ്ധതി കാരണമാകില്ല. നമ്മളെയെല്ലാം കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ച ഒരു വലിയ മനുഷ്യന്റെ പേരിലാണ് പദ്ധതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0