സമസ്ത സെന്റിനറി; സങ്കായം കരയിൽ നാട്ടുദർസ് ആരംഭിച്ചു
പുത്തിഗെ: സമസ്ത നൂറാം വാർഷിക ഭാഗമായി സംസ്ഥാനത്ത് വ്യാപകമായി നടത്തുന്ന അസ്സുഫ നാട്ടു ദർസിന് സങ്കായം കര യൂണിറ്റിൽ തുടക്കമായി. എസ് വൈ എസ് ജില്ലാ പ്രസിഡൻ്റ് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ അഹ്ദൽ കണ്ണവം ദർസിന് തുടക്കം കുറിച്ചു. എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി സിദ്ദീഖ് സഖാഫി ബായാർ, താജുദീൻ മാസ്റ്റർ, മുനീർ എർമാളം, ശകീർ മാസ്റ്റർ, ഹനീഫ് സഅദി, സലാം സഖാഫി, മുഹമ്മദ് സഖാഫി, മുഹമ്മദ് കെ, സഈദ് മാസ്റ്റർ, ഫൈസൽ സഖാഫി, ജമാഅത്ത് പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി ഹാജി, ഹമീദ് ടി പ്രസംഗിച്ചു. എല്ലാ വ്യാഴാഴ്ച്ചയും രാത്രി 8 മണിക്ക് നടക്കുന്ന ദർസിന് സ്ഥലം ഖത്തീബ് അബൂബക്കർ സഅദി ലത്തീഫി നേതൃത്വം നൽകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0