ഡാഫൊഡിൽസ് ഇസ്ലാമിക് പ്രീ സ്കൂളിന്റെ പുതിയ വെബ്സൈറ്റ് ലോഞ്ച് ചെയ്തു 

Jun 21, 2026 - 11:55
ഡാഫൊഡിൽസ് ഇസ്ലാമിക് പ്രീ സ്കൂളിന്റെ പുതിയ വെബ്സൈറ്റ് ലോഞ്ച് ചെയ്തു 

ചൗക്കി: കോട്ടക്കുന്ന് മർകസുൽ മൈമൻ സ്ഥാപനത്തിന്റെ കീഴിൽ ചൗക്കി പെരിയടുക്കയിൽ പ്രവർത്തിക്കുന്ന ഡാഫൊഡിൽസ്  ഇസ്ലാമിക് പ്രീ സ്കൂളിന്റെ പുതിയ വെബ്സൈറ്റ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി ലോഞ്ച് ചെയ്തു. ആധുനിക വിദ്യാഭ്യാസവും ഇസ്ലാമിക മൂല്യങ്ങളും സമന്വയിപ്പിച്ച് കുട്ടികൾക്ക് ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന ഡാഫൊഡിൽസ് ഇസ്ലാമിക് പ്രീ സ്കൂളിന്റെ പ്രവർത്തനങ്ങൾ, അഡ്മിഷൻ വിവരങ്ങൾ, അക്കാദമിക് വിശേഷങ്ങൾ, ഗാലറി എന്നിവ www.daffodilsislamicpreschool.in എന്ന പുതിയ വെബ്സൈറ്റിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാകും.

ചടങ്ങിൽ അബ്ദുൽ റസാഖ് സഖാഫി, പ്രിൻസിപ്പൽ ഫിറാസ് അബ്ദുൽ റഹ്മാൻ ഇഹ്സാനി, ഹകീം ഹാജി മഠത്തിൽ, അബ്ദുൽ റസാഖ് റോസ്സി റോമനി, ശരീഫ് മഠം, റഫീഖ് ഹാജി മഠം തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0