കാൻഫെഡ് സോഷ്യൽ ഫോറം പ്രഥമ പി എൻ പണിക്കർ സ്മാരക അവാർഡ് വി ഇ ഉണ്ണികൃഷ്ണൻ മാസ്റ്റർക്ക് 

Jun 18, 2026 - 17:14
കാൻഫെഡ് സോഷ്യൽ ഫോറം പ്രഥമ പി എൻ പണിക്കർ സ്മാരക അവാർഡ് വി ഇ ഉണ്ണികൃഷ്ണൻ മാസ്റ്റർക്ക് 

കാസർകോട്: വായന വളർത്തുന്നതിനായി മികച്ച പ്രവർത്തനങ്ങൾക്ക് കാൻഫെഡ് സോഷ്യൽ ഫോറം അധ്യാപകർക്കേർപ്പെടുത്തിയ പ്രഥമ പി എൻ പണിക്കർ സ്മാരക അക്ഷര അവാർഡിന് വി ഇ ഉണ്ണികൃഷ്ണൻ മാസ്റ്റർ അർഹനായി. ബദിയഡുക്ക നവജീവൻ സ്കൂളിലെ മലയാളം അധ്യാപകനായ ഉണ്ണികൃഷ്ണൻ മാസ്റ്റർ കണ്ണൂർ പുറച്ചേരി സ്വദേശിയാണ്. വായന വളർത്തുന്നതിനായി സ്കൂളിൽ നടത്തുന്ന 'ഉറവ്' പദ്ധതി പരിഗണിച്ചാണ് അംഗീകാരം നൽകുന്നത്. വേനലവധിക്ക് കുട്ടികൾക്ക് സ്കൂൾ ലൈബ്രറിയിൽ നിന്ന് അവർക്കാവശ്യമുള്ള പുസ്തകങ്ങളെല്ലാം ഉൾക്കൊള്ളുന്ന പുസ്തക സഞ്ചി നൽകുകയും സ്കൂൾ തുറക്കുമ്പോൾ അവ തിരിച്ചേൽപ്പിക്കുകയും വായിക്കാൻ കൊണ്ടുപോയ പുസ്തകങ്ങളെക്കുറിച്ച് മികച്ച ആസ്വാദന കുറിപ്പ് തയ്യാറാക്കുന്നവർക്കായി സമ്മാനവും നൽകുന്ന രീതി 20 വർഷമായി ഉണ്ണികൃഷ്ണൻ മാസ്റ്റർ നവജീവൻ സ്കൂളിൽ നടപ്പാക്കുന്നു. സംസ്ഥാനത്തെ മറ്റൊരു സ്കൂളിലുമില്ലാത്ത ഈ രീതി വായന വളർത്തുന്നതിനായി വലിയ പ്രോത്സാഹനമാണ് നൽകിക്കൊണ്ടിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0