സഅദിയ്യ ദഅ്‌വാ കോളേജ് 'എക്കോ സുന്ന' സൗഹാർദ്ധ ക്യാമ്പിന് പ്രൗഢ സമാപ്തി
ദേളി: സഅദിയ്യ ദഅ്‌വാ കോളേജ് വിദ്യാർത്ഥി സംഘടന 'ഓർക്കിഡ്' ൻ്റെ നേതൃത്വത്തിൽ ജൂൺ 1 മുതൽ 15 വരെ നടന്നു വന്ന 'എക്കോ സുന്ന 2026' പരിസ്ഥിതി സൗഹാർദ്ദ ക്യാമ്പിന് പ്രൗഢ സമാപ്തി. 'ചെറിയ ചുവടുകൾ, വലിയ മാറ്റങ്ങൾ' എന്ന പ്രമേയത്തിൽ ഓർക്കിഡ് കേന്ദ്ര സമിതിക്ക് കീഴിലുള്ള വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പരിസ്ഥിതി ബോധവൽക്കരണവും ആത്മീയ ചിന്തകളും കോർത്തിണക്കി നടത്തിയ 'എക്കോ ഹിക്മ ഗാതറിംഗ്', വിദ്യാർത്ഥികൾ ഒന്നിച്ച് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്ത 'ഗ്രീൻ പ്ലെഡ്ജ്', പരിസ്ഥിതി പ്രധാന്യത്തെ ക്കുറിച്ചുള്ള 'എക്കോ ടോക്ക്' എന്നിവ ശ്രദ്ധേയമായി. പ്രകൃതിഭംഗി ക്യാമറക്കണ്ണുകളിലൂടെ പകർത്തിയ 'നാച്ചുറൽ ലെൻസ്', പുനരുപയോഗത്തിന്റെ പ്രാധാന്യം വിളിച്ചോതിയ 'റീബോൺ ഫോർ ദി ഫ്യൂച്ചർ', പരിസ്ഥിതി സൗഹാർദ്ദ സന്ദേശങ്ങൾ പങ്കുവെച്ച 'എക്കോ ട്വീറ്റ്, ക്യാമ്പസിനെ മാലിന്യമുക്തമാക്കാൻ ലക്ഷ്യമിട്ടുള്ള 'സീറോ വേസ്റ്റ് ക്യാമ്പസ്' വിജ്ഞാന വിരുന്നായ 'കോഗ്നിറ്റീവ് നൂർ' എന്നിവയും ക്യാമ്പിന് മാറ്റുകൂട്ടി. വിദ്യാർത്ഥികളുടെ കലാ-സാഹിത്യ കഴിവുകൾ പ്രകടിപ്പിച്ച 'മുസാബക്ക അൽ ബയാൻ', 'മുസാബക്ക അൽ കലാം' എന്നീ മത്സരങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു. നിലവിലെ സാഹചര്യത്തിൽ ഏറെ പ്രാധാന്യമുള്ള പരിസ്ഥിതി ചിന്തകൾ വിദ്യാർത്ഥികളിൽ വളർത്തിയെടുക്കാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുള്ള സന്ദേശം പകർന്നു നൽകിയാണ് ക്യാമ്പ് സമാപിച്ചത്.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0