സമസ്ത സെന്റിനറി; നാട്ടുദർസ് പഠിതാക്കൾക്ക് പ്രീ സിറ്റിംഗ് സംഘടിപ്പിച്ചു
അംഗഡിമുഗർ: സമസ്ത കേരള ജംയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി യൂണിറ്റുകളിൽ നടത്തുന്ന അസ്സുഫ നാട്ടു ദർസ് പർളാടം യൂണിറ്റിൽ രജിസ്റ്റർ ചെയ്ത പ്രീ സിറ്റിംഗ് സംഘടിപ്പിച്ചു. ഈ മാസം 19 ന് ആരംഭിക്കുന്ന ക്ലാസിൽ മുപ്പത് പേരാണ് യൂണിറ്റിൽ നിന്നും രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇസ്ലാമിക സൗരഭ്യമാർന്ന വൈജ്ഞാനിക പാരമ്പര്യത്തിന്റെ വീണ്ടെടുപ്പ് ലക്ഷ്യം വെച്ച് നടത്തുന്ന നാട്ടു ദർസിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ രചിച്ച പ്രമുഖ ഗ്രന്ഥമാണ് പഠന വിധേയമാക്കുന്നത്. സിറ്റിംഗിന് ബഷീർ മദനി, പാടി അബ്ദുല്ല ഹാജി, സയീദ് പർളാടം, ബഷീർ സഅദി, തൻവീർ അമാനി, നിസാർ അമാനി നേതൃത്വം നൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0