'പ്രിയദർശിനി' സൗജന്യ യാത്ര; ആദ്യ ദിവസം യാത്രക്കാരായി 13 ലക്ഷം വനിതകള്‍
തിരുവനന്തപുരം: യു ഡി എഫ് സർക്കാർ സംസ്ഥാനത്തെ സ്ത്രീകൾക്കായി നടപ്പിലാക്കിയ 'പ്രിയദർശിനി സൗജന്യ യാത്ര' പദ്ധതിയിൽ ആദ്യ ദിവസമായ ഇന്നലെ യാത്ര ചെയ്തത് പതിമൂന്ന് ലക്ഷത്തിലേറെ വനിതകൾ. കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് അഞ്ചര ലക്ഷത്തിലധികം വനിതാ യാത്രക്കാരുടെ വർധനവാണ് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ഇന്നലെയുണ്ടായത്. ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് ഇന്നലെ മാത്രം 13,29,338 സ്ത്രീ യാത്രക്കാരാണ് ഓർഡിനറി ബസുകളെ ആശ്രയിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച 7,34,693 പേരായിരുന്നു സ്‌ത്രീ യാത്രക്കാർ. സാധാരണക്കാർക്കും ജോലിക്ക് പോകുന്ന സ്ത്രീകൾക്കും ഈ പദ്ധതി വലിയ ആശ്വാസമായി മാറിയിരിക്കുകയാണെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
ഇന്നലെ സീറോ ടിക്കറ്റിൽ യാത്ര ചെയ്തത് 7,83,115 വനിതാ യാത്രക്കാരാണ്. സീറോ ടിക്കറ്റ് വരുമാന നഷ്ടം 1,59,56,801 രൂപയാണ്. പുരുഷ യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവുമുണ്ടായി. ദിവസ വേതനത്തിന് തൊഴിൽ ചെയ്യുന്നവരും അല്ലാത്തവരുമായ സ്ത്രീകൾക്ക് 'പ്രിയദർശിനി സൗജന്യ യാത്ര' പദ്ധതിയിൽ പ്രതിമാസം 600 രൂപ മുതൽ 3000 രൂപ വരെ ലാഭം ലഭിച്ചേക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0