സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴു വയസുകാരന്‍ മരിച്ചു 

Jun 15, 2026 - 14:49
സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴു വയസുകാരന്‍ മരിച്ചു 

കോഴിക്കോട്: ഷിഗെല്ല ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ മരിച്ചു. മലപ്പുറം പൂക്കോട്ടൂർ സ്വദേശി ആർജവാണ് മരിച്ചത്. ഷിഗെല്ല പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നിർദേശം നൽകിയെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ പറഞ്ഞു. കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്നയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഈ മാസം 12 നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ അടുത്തിടെ ഷിഗെല്ല ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 4 ആയി. കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്ന് കുട്ടികൾ കൂടി ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. നിപ ബാധിച്ച രോഗിയുടെ നിലയും ഗുരുതരമായി തുടരുകയാണ്. ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0