സമസ്ത സെന്റിനറി; മൊഗ്രാൽ യൂണിറ്റ് സെന്റിനറി സഭ പ്രൗഢമായി
കുമ്പള: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് മൊഗ്രാൽ യൂണിറ്റ് സെന്റിനറി സഭ പ്രൗഢമായി. മൊഗ്രാൽ സുന്നി സെൻ്ററിൽ വെച്ച് നടന്ന സംഗമത്തിൽ അഷ്‌റഫ് സഅദി പ്രാർത്ഥന നടത്തി. അബ്ദുൽ ഖാദർ ഹാജി മൊഗ്രാലിന്റെ അദ്ധ്യക്ഷതയിൽ ജമാൽ സഖാഫി ഉദ്ഘാടനം ചെയ്തു. സുലൈമാൻ കരിവെള്ളൂർ വിഷയാവതരണം നടത്തി. നാട്ടു ദർസിൻ്റെ യൂണിറ്റ് ലോഗിൻ ജമാലുദ്ദീൻ സഖാഫി നിർവ്വഹിച്ചു. മുഹമ്മദ് തലപ്പാടി, ഇബ്രാഹിം മൊഗ്രാൽ, ഖാദിർ ബി എൻ, മുഹമ്മദ് ഹാജി ഓട്ടോ തുടങ്ങിയവർ സംബന്ധിച്ചു. കുഞ്ഞഹമ്മദ് സ്വാഗതവും മുഹമ്മദ് ഹാജി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0