ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പതിനൊന്നാം ഉറൂസ് മൂബാറകിന്  പ്രൗഢ തുടക്കം

Jun 12, 2026 - 10:47
ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പതിനൊന്നാം ഉറൂസ് മൂബാറകിന്  പ്രൗഢ തുടക്കം

മഞ്ചേശ്വരം: മള്ഹര്‍ സ്ഥാപനങ്ങളുടെ ശില്‍പ്പിയും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളുടെ പതിനൊന്നാമത്‌ ഉറൂസ് മുബാറക്കിന് മള്ഹർ ക്യാമ്പസിൽ പ്രൗഢ തുടക്കം. നാല് ദിവസം നീണ്ടുനില്‍ക്കൂന്ന ഉറൂസ് പരിപാടികളുടെ മുന്നോടിയായി മഖാം സിയാറത്തിന് സയ്യിദ് ഹാമിദ് ഇമ്പച്ചിക്കോയ അല്‍ ബുഖാരി കൊയിലാണ്ടി നേതൃത്വം നൽകി. സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് അത്വാഉള്ളാ തങ്ങള്‍ ഉദ്യാവരം പതാക ഉയർത്തി. തുടർന്ന് നടന്ന ഉദ്ഘാടന സെഷൻ  കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുൽ ഖാദർ മദനിയുടെ അധ്യക്ഷതയില്‍ സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അല്‍ ബുഖാരി കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. കെ പി ഹുസൈൻ സഅദി കെ സി റോഡ് പ്രഭാഷണം നടത്തി. മഗ്രിബ് നിസ്കാരാനന്തരം നടന്ന സ്വലാത്ത് മജ്ലിസിന് സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ് നേതൃത്വം നൽകി. മുഹമ്മദ്‌ റഫീഖ് സഅദി ദേലമ്പാടി, അബ്ദുൽ ഗഫാർ സഅദി രണ്ടത്താണി ഉൽബോധനം നടത്തി. സയ്യിദ് സൈഫുള്ള തങ്ങൾ ഉദ്യാവരം, സയ്യിദ് മുസ്തഫ സിദ്ധീഖി മമ്പുറം, സയ്യിദ് ജുനൈദ് തങ്ങൾ ചൗക്കി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, മൊയ്‌ദു സഅദി ചേരൂർ, ഇബ്രാഹിം ഫൈസി കന്യാന, കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, ഹസ്സൻ മുസ്‌ലിയാർ മുംബൈ, സുലൈമാൻ സഖാഫി ദേശാംകുളം, ഇബ്രാഹിം ഫൈസി ഉദ്യവരം, മുഹമ്മദ്‌ സഖാഫി തോക്കെ, ഹസൻ സഅദി അൽ അഫ്ലലി, അബ്ദുൽ ഹമീദ് സഖാഫി ബാക്കിമാർ, അബ്ദുൽ ഹമീദ് സഖാഫി പാടി, ശരീഫ് ബാഖവി കാട്ടിപ്പള്ള, പള്ളികുഞ്ഞി ഹാജി ഹൊസങ്കടി, നാഷണൽ അബ്ദുല്ല, അബ്ബാസ് ഹാജി കല്ലൂർ, ഏഷ്യൻ ബാവ ഹാജി തുടങ്ങിയവർ സംബന്ധിച്ചു. ഉമറുൽ ഫാറൂഖ്‌ മദനി മച്ചമ്പാടി സ്വാഗതവും സുബൈർ സഖാഫി വട്ടോളി നന്ദിയും പറഞ്ഞു.

ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ഹദായ സംഗമത്തിന് സയ്യിദ് ഇബ്രഹിം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദ്രോസി കല്ലക്കട്ട നേതൃത്വം നല്‍കും. മഗ്രിബ് നിസ്കാരാനന്തരം നടക്കുന്ന ജല്‍സത്തു നസീഹ പരിപാടിയില്‍ സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ കരുവന്തുരുത്തി പ്രാരംഭ പ്രാർത്ഥന നടത്തും. സയ്യിദ് പി എസ് ആറ്റക്കോയ ബാഹസൻ പഞ്ചിക്കൽ തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്യും. ഹംസക്കോയ ബാഖവി അൽ കാമിലി കടലുണ്ടി പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ ബായാർ സമാപന പ്രാർത്ഥന നിർവ്വഹിക്കും. നാളെ രാവിലെ 7 മണിക്ക് അലുംനി മീറ്റ് നടക്കും. 10മണിക്ക് നടക്കുന്ന പ്രസ്ഥാനിക സംഗമത്തിൽ സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തും. സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം അധ്യക്ഷത വഹിക്കും.  ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, അബ്ദുൽ കരീം മാസ്റ്റർ ദർബർകട്ട വിഷയാവതരണം നടത്തും. വൈകിട്ട് 7 മണിക്ക് നടക്കുന്ന ജൽസത്തു തിദ്കാര്‍ സംഗമത്തിൽ സമസ്ത ഉപാദ്യക്ഷൻ അമീനുശരീഅ: സയ്യിദ് അലി ബാഫഖി തങ്ങൾ കൊയിലാണ്ടി പ്രാരംഭ പ്രാർത്ഥന നടത്തും. സയ്യിദ് അഷ്‌റഫ്‌ അസ്സഖാഫ് ആദൂരിന്റെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശവറ അംഗം എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് ഉൽഘാടനം ചെയ്യും. ലുഖ്മാനുൽ ഹകീം സഖാഫി പുല്ലാര പ്രഭാഷണം നടത്തും. സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും. സൈനുൽ ഉലമ അബ്ദുൽ ഹമീദ് മുസ്‌ലിയാർ മാണി, സയ്യിദ് അലവി ജലാലുദ്ധീൻ അൽ ഹാദി ഉജിര, ഡോ.മുഹമ്മദ്‌ കുഞ്ഞി സഖാഫി കൊല്ലം, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, കർണാടക ആരോഗ്യ മന്ത്രി യു.ടി ഖാദർ, എ. കെ. എം അഷ്‌റഫ്‌ എം.എൽ.എ, സുലൈമാൻ കരിവെള്ളൂർ, മൂസൽ മദനി അൽ ബിഷാറ,  മുഹമ്മദ്‌ സഖാഫി പാത്തൂർ തുടങ്ങിയവർ പ്രഭാഷണം നടത്തും. 14-ന് ഞായർ രാവിലെ പത്തുമണിക്ക് മൗലിദ് മജിലിസ് നടക്കും. തുടർന്ന് അന്നദാനത്തോടുകൂടെ ഉറൂസ് മുബാറക്ക് സമാപിക്കും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0