സ്കൂൾ ഡ്രൈവർമാർക്കായി ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു

Jun 10, 2026 - 16:44
Jun 10, 2026 - 16:46
സ്കൂൾ ഡ്രൈവർമാർക്കായി ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു

കാസർകോട്: കേരള സംസ്ഥാന എക്സൈസ് വകുപ്പ് വിമുക്തി മിഷൻ കാസർകോട് ഡിവിഷന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്കൂൾ ഡ്രൈവർമാർക്കായി ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. ദേളി സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന പരിപാടി സ്കൂൾ മാനേജർ എം എ അബ്ദുൽ വഹാബിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ അബൂബക്കർ ഉദ്ഘാടനം ചെയ്തു. സിവിൽ എക്സൈസ് ഓഫീസർ പ്രജിത്ത് പി ലഹരി വിരുദ്ധ ബോധവൽകരണം നടത്തി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജയൻ എം ട്രാഫിക് നിയമങ്ങളെക്കുറിച്ച് ക്ലാസെടുത്തു. വിമുക്തി ജില്ലാ കോർഡിനേറ്റർ ശ്രീമതി സ്നേഹ കെ.എം. ആശംസ അറിയിച്ചു. അസി. എക്സൈസ് കമ്മീഷണർ അൻവർ സാദത്ത് പി സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ ഹനീഫ എം നന്ദിയും പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0