ടൂറിസ്റ്റ് ബസുകള്‍ ഇനി കളറാകും; മോട്ടോർ വാഹന വകുപ്പ് സർക്കാരിന് ശുപാർശ നൽകി

Jun 10, 2026 - 14:55
ടൂറിസ്റ്റ് ബസുകള്‍ ഇനി കളറാകും; മോട്ടോർ വാഹന വകുപ്പ് സർക്കാരിന് ശുപാർശ നൽകി

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സുകൾക്ക് നിലവിലുള്ള ഏകീകൃത വെള്ള നിറം മാറ്റാമെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഉത്തരവിറക്കി. ഇതിനായി മോട്ടോർ വാഹന വകുപ്പ് സർക്കാരിന് ശുപാർശ നൽകി. ബസിന് വെള്ള നിറം മാത്രമാക്കാതെ പല നിറങ്ങളാകാമെന്നാണ് ട്രാൻസ്പോർട്ട് അതോറിറ്റി നിലപാടെടുത്തത്. 2022 ഒക്ടോബറിൽ വടക്കാഞ്ചേരി ബസ് അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒൻപതുപേർ മരിച്ചതിന് പിന്നാലെയാണ് ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയത്. അപകടത്തിന് പിന്നാലെ നടത്തിയ വകുപ്പുതല അന്വേഷണത്തിനൊടുവിലായിരുന്നു ഈ തീരുമാനം. ഇതിന് പുറമെ ബസുകളിലെ അമിത ലൈറ്റുകളും ഗ്രാഫിക്സുകളും സ്പീക്കറുകളും ഒഴിവാക്കാനും തീരുമാനിച്ചിരുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മറ്റു ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ശ്രദ്ധയിൽ പെട്ടെന്ന് പെടുന്ന നിറമാണ് വെള്ള എന്നതിനാലാണ് അന്ന് ഈ നിറം തിരഞ്ഞെടുത്തത്. നിറം മാറ്റം പൂർണ്ണമായി പ്രാബല്യത്തിൽ വരണമെങ്കിൽ സർക്കാർ നിലവിലുള്ള മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തേണ്ടതുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0