​സമസ്‌ത സെൻ്റിനറി; കുമ്പള സർക്കിൾ 'ലോഗിൻ' പൂർത്തിയായി

Jun 8, 2026 - 15:11
​സമസ്‌ത സെൻ്റിനറി; കുമ്പള  സർക്കിൾ 'ലോഗിൻ' പൂർത്തിയായി

കുമ്പള: സമസ്‌ത സെൻ്റിനറിയുടെ ഭാഗമായി നടക്കുന്ന 'ലോഗിൻ' നാട്ടുദർസ് ക്യാമ്പയിൻ കുമ്പള സർക്കിളിലെ വിവിധ യൂണിറ്റുകളിൽ വിജയകരമായി പൂർത്തിയായി. യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും സജീവമായി പങ്കെടുത്ത ചടങ്ങിൽ, ഡിജിറ്റൽ സംവിധാനങ്ങളിലൂടെയുള്ള നാട്ടുദർസ് പ്രവർത്തനങ്ങളുടെ ഔദ്യോഗിക ലോഗിൻ നിർവ്വഹിച്ചു. തുടർന്നുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കാനും ക്യാമ്പയിൻ സന്ദേശം യൂണിറ്റുകളിലേക്ക് എത്തിക്കാനും ലോഗിൻ പൂർത്തിയായതോടെ സാധ്യമാവും. ചടങ്ങിൽ സർക്കിൾ പ്രസിഡണ്ട് ഖലീൽ സഅദി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ ക്യാബിനറ്റ് അംഗം ഹനീഫ് സഅദി ആരിക്കാടി നേതൃത്വം നൽകി. ജമാൽ സഖാഫി പെർവാഡ് ഉദ്ഘാടനം ചെയ്തു. നടുബയൽ മുഹമ്മദ് ഹാജി, മുഹമ്മദ് തലപ്പാടി, നസീർ ബാഖവി തുടങ്ങിയ നേതാക്കളും സർക്കിൾ-യൂണിറ്റ് പ്രതിനിധികളും സംബന്ധിച്ചു. സർക്കിൾ ജനറൽ സെക്രട്ടറി രിഫായി സഖാഫി സ്വാഗതവും മുഹമ്മദ് അമാനി നന്ദിയും പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0